പെട്ടിമുടിയില്‍ മൂന്ന് മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു; ഇനി കണ്ടെത്താനുള്ളത് അഞ്ച് പേരെ

Posted on: August 20, 2020 6:51 pm | Last updated: August 20, 2020 at 6:51 pm

മൂന്നാര്‍ | പെട്ടിമുടിയില്‍ മണ്ണിടിച്ചില്‍ ദുരന്തമുണ്ടായ സ്ഥലത്ത് തുടര്‍ച്ചയായ പതിനാലാം ദിവസവും തുടര്‍ന്ന തിരച്ചിലില്‍ മൂന്ന് മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു. കൗശിക, ശിവരഞ്ജിനി, മുത്തുലക്ഷ്മി എന്നിവരുടെ മൃതദേഹമാണ് കണ്ടെടുത്തത്. ഇതോടെ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 65 ആയി. ഇനി അഞ്ച് പേരെ കൂടി കണ്ടെത്തുവാനുണ്ട്.

പൂതക്കുഴിയില്‍ നിന്ന് വീണ്ടും 10 കിലോമീറ്ററോളം അകലെ നിബിഡ വനത്തിലാണ് മൃതദേഹങ്ങള്‍ കണ്ടെടുത്തത്. പുഴയോരത്ത് തങ്ങിയ നിലയില്‍ ഒരു സ്ത്രീയുടെ മൃതദേഹംാമണ് ആദ്യം കണ്ടെത്തിയത്. തുടര്‍ന്ന് മറ്റു രണ്ട് മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു. ഈ മേഖല കേന്ദ്രീകരിച്ചായിരുന്നു ഇന്ന് പ്രധാനമായും തിരച്ചില്‍. ഇതിനിടെ, ഇവിടെ പുലിയെ കണ്ടത് തിരച്ചില്‍ പ്രവര്‍ത്തനം സാവധാനത്തിലായിരുന്നു.

ALSO READ  പെട്ടിമുടി ബാക്കിയാക്കുന്നത്‌