Kerala
ഡി വൈ എഫ് ഐ പ്രവര്‍ത്തകന്റെ വധം: കോണ്‍ഗ്രസ് കൗണ്‍സിലര്‍ അറസ്റ്റില്‍

കായംകുളം | ഡി വൈ എഫ് ഐ പ്രവര്‍ത്തകനെ കുത്തി കൊലപ്പെടുത്തിയ കേസില്‍ കോണ്‍ഗ്രസ് നേതാവ് പിടിയില്‍. കായംകുളം മുനിസിപ്പാലിറ്റിയിലെ കോണ്‍ഗ്രസ് കൗണ്‍സിലര്‍ നിസാം കാവിലാണ് അറസ്റ്റിലായത്. ഡി വൈ എഫ് ഐ പ്രവര്‍ത്തകനായ സിയാദ് ചൊവ്വാഴ്ച രാത്രിയാണ് കൊല്ലപ്പെട്ടത്. സിയാദിനെ കുത്തി കൊലപ്പെടുത്തിയ മുഖ്യ പ്രതി മുജീബ് നേരത്തേ അറസ്റ്റിലായിരുന്നു. കൊലപാതകത്തിന് ശേഷം ഇയാള്‍ രക്ഷപ്പെട്ടത് നിസാമിന്റെ വാഹനത്തിലായിരുന്നു.
ചൊവ്വാഴ്ച രാത്രി പത്തുമണിക്ക് കായംകുളത്തെ എം എസ് എം സ്‌കൂളിന് സമീപത്ത് വെച്ചാണ് സിയാദിനെ മുജീബ് റഹ്മാന്‍ കുത്തി കൊലപ്പെടുത്തിയത്. കൊലപാതക കേസുകളിലടക്കം നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് മുജീബ്.
---- facebook comment plugin here -----