Connect with us

Saudi Arabia

കൊവിഡ്: സഊദിയില്‍ രോഗബാധിതരുടെ എണ്ണം മൂന്ന് ലക്ഷം കവിഞ്ഞു

Published

|

Last Updated

റിയാദ്  |സഊദിയില്‍ കൊവിഡ് രോഗ ബാധിതരുടെ എണ്ണം മൂന്ന് ലക്ഷം കവിഞ്ഞു . ഇതുവരെ 301,323 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതായും 272,911 പേര്‍ രോഗമുക്തി നേടിയതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

ജിദ്ദ 06,അല്‍ -ഹുഫൂഫ് 04,ബുറൈദ 04,റിയാദ് 03,ജിസാന്‍ 03,താഇഫ് 03,ദമാം 02 ,അറാര്‍ 02 ,മക്ക 01 ,ഹഫര്‍ അല്‍-ബാത്തിന്‍ 01,മുബാറസ് 01 ,അല്‍ബൈഷ് 01,ആല്‍ബഹാ 01,സകാക 01,സബിയ 01 എന്നിങ്ങനെയാണ് കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ കൊവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.രാജ്യത്ത് കൊവിഡ് ബാധിച്ച് ഇതുവരെ 3,470 പേരാണ് മരിച്ചത്്. പുതുതായി 1409 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത് ഇവരില്‍ 45 ശതമാനം സ്ത്രീകളും 55 ശതമാനം പുരുഷന്മാരുമാണ് .ചൊവ്വാഴ്ച 60,712 കൊവിഡ് പരിശോധനകള്‍ പൂര്‍ത്തിയാക്കിയതോടെ രാജ്യത്തെ കൊവിഡ് പരിശോധനകളുടെ എണ്ണം 4,378,417 ആയി. 24,942 രോഗികളാണ് രാജ്യത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നത് ഇവരില്‍ 1716 പേരുടെ നില ഗുരുതരമായി തുടരുകയാണ് .

ഹാഇല്‍ (81), റിയാദ് (64), അല്‍-ഹുഫൂഫ് (62), ജിസാന്‍ (60), മക്ക (55), മദീന (52) ), ബുറൈദ (51). ), അബഹ (49), ജിദ്ദ (49), ഖമിസ് മുഷൈത് (48), യാമ്പു (47), ഹഫര്‍ അല്‍-ബാത്തിന്‍ (32), എന്നീ പ്രദേശങ്ങളിലാണ് ചൊവ്വാഴ്ച്ച ഏറ്റവും കൂടുതല്‍ പേര്‍ക്ക് കൊവിഡ് രോഗം സ്ഥിരീകരിച്ചത്

Latest