Connect with us

Covid19

ഒഡീഷയില്‍ ഹോം ഐസലേഷനില്‍ കഴിഞ്ഞ 600 പേര്‍ക്ക് രോഗമുക്തി

Published

|

Last Updated

ഭൂവനേശ്വര്‍| കൊവിഡ് ലക്ഷണങ്ങള്‍ കാണിക്കാത്തവരും നേരിയ രോഗലങ്ങളുള്ളവരും ഐസോലേഷനില്‍ കഴിയണമെന്ന ഒഡീഷ സര്‍ക്കാറിന്റെ നിര്‍ദേശം വന്ന് ഒരു മാസത്തിന് ശേഷം ആുപത്രിയില്‍ ചികിത്സ തേടാതെ ഭുവനേശ്വറില്‍ 600 പേര്‍ രോഗമുക്തി നേടി.

രോഗികളുടെ മാനസിക സമ്മര്‍ദ്ദം കുറക്കുന്നതിനായി സ്വയം വീട്ടില്‍ തന്നെ ഐസോലേഷനില്‍ കഴിയണമെന്ന് അവരോട് അഭ്യര്‍ഥിച്ചിരുന്നതായി ചീഫ് സെക്രട്ടറി അസിത് ത്രിപതി പറഞ്ഞു. ഒഡീഷയില്‍ ജൂലൈയില്‍ കൊവിഡ് സ്ഥിരീകരിച്ച 1035 പേരെ വീട്ടില്‍ തന്നെ ഐസോലേഷനില്‍ ആക്കിയിരുന്നു. ഇതില്‍ 608 പേരാണ് രോഗമുക്തി നേടിയതെന്ന് മുതിര്‍ന്ന ഭൂവനേശ്വര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞു

മറ്റ് രോഗങ്ങളില്ലാത്തവരെയാണ് വാര്‍ഡ് ഉദ്യോഗസ്ഥരുടെ മേല്‍ നോട്ടത്തില്‍ വീട്ടില്‍ തന്നെ കഴിയാന്‍ അനുവദിച്ചത്.

---- facebook comment plugin here -----

Latest