Connect with us

Kerala

കരിപ്പൂരിലെ രക്ഷാപ്രവര്‍ത്തനം: മലപ്പുറത്തെ പുകഴ്ത്തി മേനകാ ഗാന്ധി

Published

|

Last Updated

കൊണ്ടോട്ടി |  മുമ്പ് മലപ്പുറം ജില്ലക്കെതിരെ പ്രകോപനപരവും വര്‍ഗീയത നിറഞ്ഞതുമായ പ്രസ്താവന നടത്തി വിവാദത്തിലായ മേനകാ ഗാന്ധി കരിപ്പൂരിലെ രക്ഷാ പ്രവര്‍ത്തനംകണ്ട് മലപ്പുറത്തെ പുകഴ്ത്തി രംഗത്ത്. വിമാനാപകടത്തില്‍ നടന്ന ധീര രക്ഷാപ്രവര്‍ത്തനം വിശദീകരിച്ച് മൊറയൂര്‍ പഞ്ചായത്ത് യൂത്ത് ലീഗ് ജനറല്‍സെക്രട്ടറി വി അബ്ബാസ് മേനകാ ഗാന്ധിക്ക് അയച്ച ഇ മെയില്‍ സന്ദേശമയച്ചിരുന്നു. ഇതിനുള്ള മറുപടിയിലാണ് പ്രശംസ ചൊരിഞ്ഞിരിക്കുന്നത്. വിമാന ദുരന്തസമയത്ത് അദ്ഭുതപ്പെടുത്തുന്ന ജീവന്‍ രക്ഷാപ്രവര്‍ത്തനമാണ് മലപ്പുറത്തെ ജനങ്ങള്‍ നടത്തിയത്. ഇനിയും ഇത്തരത്തിലുള്ള മനുഷ്യത്വം പ്രതീക്ഷിക്കുന്നുവെന്നും മേനക പറഞ്ഞു.

നേരത്തെ, പാലക്കാട് ജില്ലയില്‍ സ്‌ഫോടകവസ്തു കഴിച്ച് ആന ചരിഞ്ഞ സംഭവം മലപ്പുറം ജില്ലയിലാണെന്ന തരത്തില്‍ മേനക പ്രചരിപ്പിച്ചിരുന്നു. ഇത് വലിയ വിവാദങ്ങള്‍ക്കും കടുത്ത വിമര്‍ശനങ്ങള്‍ക്കുമിടയാക്കിയിരുന്നു.

 

 

Latest