Connect with us

International

"വിജയശ്രീലാളിത''- കമലാ ഹാരിസിനെ പിന്തുണച്ച് തമിഴ്‌നാട്ടിൽ പോസ്റ്റർ

Published

|

Last Updated

വാഷിംഗ്ടൺ| യു എസ് ഡെമോക്രാറ്റിക് വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന കമലാ ഹാരിസിന് പിന്തുണയുമായി തമിഴ്‌നാട്. കമലാ ഹാരിസിന്റെ ചിത്രത്തിനൊപ്പം തമിഴ്‌നാട്ടിൽ പ്രദർശിപ്പിച്ച പോസ്റ്ററിലാണ് വിജയശ്രീലാളിത എന്ന് വിശേഷിപ്പിച്ചിരിക്കുന്നതെന്ന് കമലാ ഹാരിസിന്റെ അനന്തരവൾ മീനാ ഹാരിസ് ട്വിറ്ററിൽ പോസ്റ്റ് ചെയ്ത ചിത്രത്തിൽ പറയുന്നു.

കാലിഫോർണിയയിൽ അഭിഭാഷകയായ 35 കാരിയായ മീന പോസ്റ്ററിന്റെ ചിത്രം തമിഴ്‌നാട്ടിൽ നിന്ന് അയച്ചുതന്നതാണെന്നും പറയുന്നുണ്ട്. പി വി ഗോപാലന്റെ ചെറുമകൾ വിജയശ്രീലാളിതയാണ് എന്നാണ് പോസ്റ്ററിൽ പറഞ്ഞിരിക്കുന്നത്. ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാർഥിയായ ജോ ബിഡൻ കമലയെ തന്റെ വൈസ് പ്രസിഡന്റ് സ്ഥാനാർഥിയായി തിരഞ്ഞെടുത്ത് ദിവസങ്ങൾക്ക് ശേഷമാണ് പോസ്റ്റർ തമിഴ്‌നാട്ടിൽ പ്രത്യക്ഷപ്പെട്ടത്.

ജമൈക്കൻ പിതാവിനും ഇന്ത്യൻ മാതാവിനും ജനിച്ച കാലിഫോർണിയ സെനറ്റർ വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടാൽ അത് ചരിത്ര നിമിഷമായി മാറുമെന്ന കാര്യത്തിൽ തർക്കമില്ല. ഞങ്ങളുടെ കുട്ടിക്കാലത്ത് ചെന്നൈയിലേക്കുള്ള കുടുംബയാത്രകളിൽ നിന്ന് എനിക്ക് മുത്തച്ഛനെയും മുത്തശ്ശിയെയും കുറിച്ച് വ്യക്തമായറിയാം. അദ്ദേഹം മികച്ച വ്യക്തിത്വത്തിനുടമയായിരുന്നു. അവരിപ്പോൾ എവിടെയോ ഇരുന്ന് പുഞ്ചിരിക്കുന്നുണ്ടാകാം. മീന ട്വിറ്റിൽ കുറിച്ചു.

ഉന്നത ഉദ്യോഗസ്ഥനായ പി വി ഗോപാലന്റെ മകളായിരുന്നു കമലാ ഹാരിസിന്റെ മാതാവ് ശ്യാമളാ ഗോപാലൻ. കുട്ടിക്കാലത്ത് ഇന്ത്യ സന്ദർശിക്കുമ്പോഴെല്ലാം മുത്തച്ഛനോടൊപ്പമുള്ള നീണ്ട നടത്തത്തെക്കുറിച്ച് കഴിഞ്ഞ ശനിയാഴ്ച നടന്ന പരിപാടിക്കിടെ കമലാ ഹാരിസ് ഒാർമിച്ചിരുന്നു.

Latest