National
എസ്പിബിയുടെ ആരോഗ്യ നിലയില്‍ പുരോഗതി; ആളുകളെ തിരിച്ചറിയുന്നുണ്ടെന്ന് മകന്‍

ചെന്നൈ | കൊവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്ന ഗായകന്‍ എസ് പി ബാലസുബ്രഹ്മണ്യത്തിന്റെ ആരോഗ്യ നിലയില്‍ പുരോഗതി. എസ് പി ബി ആളുകളെ തിരിച്ചറിയാന്‍ തുടങ്ങിയതായും മരുന്നുകളോട് പ്രതികരിക്കുന്നതായും മകന്‍ എസ് ബി ചരണ്‍ അറിയിച്ചു. പൂര്‍ണ ആരോഗ്യവാനായി കുറച്ച് ദിവസങ്ങള്‍ക്കകം അദ്ദേഹം തിരിച്ചെത്തുമെന്നും ചരണ്‍ പ്രത്യാശ പ്രകടിപ്പിച്ചു.
ചെന്നൈ അരുമ്പാക്കം നെല്‍സണ്‍മാണിക്യം റോഡിലെ എംജിഎം ഹെല്‍ത്ത് കെയര്‍ ആശുപത്രിയിലാണ് എസ് പി ബി ചികിത്സയില്‍ കഴിയുന്നത്. ഓഗസ്റ്റ് അഞ്ചിനാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഓഗസ്റ്റ് 13ഓടെ ആരോഗ്യനില വഷളാവുകയായിരുന്നു. തുടര്‍ന്ന് ഐസിയുവിലേക്ക് മാറ്റി.
---- facebook comment plugin here -----