Connect with us

Techno

റിയല്‍മി സി15 രണ്ട് ദിവസത്തിനുള്ളില്‍ ഇന്ത്യയില്‍ ഇറങ്ങും

Published

|

Last Updated

ന്യൂഡല്‍ഹി | റിയല്‍മിയുടെ സി15 മോഡല്‍ മൊബൈല്‍ ഫോണുകള്‍ ഈ മാസം 18ന് ഇന്ത്യയില്‍ ഇറങ്ങും. സി15നൊപ്പം സി12 മോഡലും റിയല്‍മി അന്നുതന്നെ ഇറക്കുന്നുണ്ട്. ഇന്തോനേഷ്യയിലാണ് ഈ മോഡല്‍ ആദ്യമായി ഇറക്കിയിരുന്നത്.

ഇന്തോനേഷ്യയിലെ സമാന വില തന്നെയായിരിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. 3ജിബി+64 ജിബിയാണ് ബേസ് മോഡല്‍. ഇതിന് ഇന്തോനേഷ്യയില്‍ 1,999,000 റുപ്യ ആണ് വില. ഇന്ത്യയില്‍ 10,100 രൂപ വരും. 4ജിബി+64 ജിബിക്ക് 11,100 രൂപയും 4ജിബി+128ജിബിക്ക് 12,700 രൂപയുമായിരിക്കും വില.

ക്വാഡ് റിയര്‍ ക്യാമറ, 6000 എം എ എച്ച് ബാറ്ററി, 18 വാട്ട് ക്വിക്ക് ചാര്‍ജ് തുടങ്ങിയവയാണ് പ്രധാന സവിശേഷതകള്‍. ആറര ഇഞ്ച് എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ ഉണ്ടാകും. എട്ട് മെഗാ പിക്‌സല്‍ സെന്‍സര്‍ ആണ് സെല്‍ഫിക്കുണ്ടാകുക. ഫിംഗര്‍പ്രിന്റ് സെന്‍സറുമുണ്ടാകും.

Latest