Connect with us

Covid19

തൃത്താല പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥന് കൊവിഡ്; ബല്‍റാം എം എല്‍ എ സ്വയം നിരീക്ഷണത്തില്‍

Published

|

Last Updated

തൃത്താല | പാലക്കാട് തൃത്താല പോലീസ് സ്റ്റേഷനിലെ ഒരുദ്യോഗസ്ഥന്‍ കൊവിഡ് പോസിറ്റീവ് ആയതോടെ താന്‍ സ്വയം നിരീക്ഷണത്തില്‍ പ്രവേശിച്ചതായി വി ടി ബല്‍റാം എം എല്‍ എ. പരുതൂര്‍ പഞ്ചായത്തിലെ ഭിന്നശേഷിക്കാരായ ചില വിദ്യാര്‍ഥികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്യുന്നതുമായി ബന്ധപ്പെട്ട് ആഗസ്റ്റ് ആറിന് താനും ഉദ്യോഗസ്ഥനുമായി അല്‍പ്പസമയം സമ്പര്‍ക്കത്തില്‍ വന്നിരുന്നുവെന്ന് ബല്‍റാം പറഞ്ഞു. ഉദ്യോഗസ്ഥന് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ വെള്ളിയാഴ്ച ഉച്ചക്ക് ശേഷം മുതല്‍ സ്വയം ക്വാറന്റൈനില്‍ പ്രവേശിച്ചിരിക്കുകയാണ്. ആഗസ്റ്റ് 12നാണ് ഉദ്യോഗസ്ഥന്റെ സ്രവങ്ങള്‍ പരിശോധനക്ക് അയച്ചിരുന്നത്. ഇന്നലെയാണ് രോഗം സ്ഥിരീകരിച്ചത്. എന്നിരുന്നാലും ആഗസ്റ്റ് മൂന്ന് മുതല്‍ ഇദ്ദേഹവുമായി സമ്പര്‍ക്കത്തിലുണ്ടായിരുന്ന എല്ലാവരേയും പ്രൈമറി കോണ്‍ടാക്റ്റുകളായാണ് വിലയിരുത്തുന്നത്.

ഇന്ന് രാവിലെ പട്ടാമ്പി താലൂക്ക് ആശുപത്രിയില്‍ നിന്ന് കൊവിഡ് പരിശോധനക്കുള്ള സ്രവം എടുത്തിട്ടുണ്ടെന്നും അതിന്റെ ഫലം വരുന്നത് വരെ ക്വാറന്റൈനില്‍ തുടരുമെന്നും എം എല്‍ എ പറഞ്ഞു. ഫലത്തിനനുസരിച്ച് ആരോഗ്യ വകുപ്പ് അധികൃതരുടെ ബാക്കി നിര്‍ദേശങ്ങള്‍ പാലിക്കേണ്ടതുമുണ്ട്.
ഈ സാഹചര്യത്തില്‍ കുറച്ച് ദിവസത്തേക്ക് പരിപാടികളില്‍ ഒന്നും പങ്കെടുക്കാന്‍ കഴിയാത്തതില്‍ ഖേദിക്കുന്നു. അടുത്ത ഏതാനും ദിവസം എം എല്‍ എ ഓഫീസും പ്രവര്‍ത്തിക്കില്ല. വീട്ടിലും സന്ദര്‍ശകരെ കാണാന്‍ നിര്‍വാഹമില്ല. അത്യാവശ്യക്കാര്‍ക്ക് എന്റെ നമ്പറിന് പുറമേ 9446672210 (മുഹമ്മദലി), 9107686868 (യാസീന്‍) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും വി ടി ബല്‍റാം അറിയിച്ചു.

---- facebook comment plugin here -----

Latest