Connect with us

Kasargod

സഅദിയ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ സ്വാതന്ത്ര ദിനം ആഘോഷിച്ചു

Published

|

Last Updated

ദേളി | രാജ്യത്തിന്റെ എഴുപത്തിനാലാമത് സ്വാതന്ത്ര്യദിനം കൊവിഡിന്റെ പശ്ചാലത്തിൽ സഅദിയ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ ലളിതമായി ആഘോഷിച്ചു. കുട്ടികൾക്ക് വിർച്ച്വലായി പങ്കെടുക്കുന്നതിന് വേണ്ടി പരിപാടി ലൈവ് സംപ്രേഷണം നൽകി. പ്രസ്‌തുത ആഘോഷ ചടങ്ങിൽ സ്കൂൾ പ്രിൻസിപ്പൽ ഹനീഫ അനീസ് പതാക ഉയർത്തുകയും സ്വതന്ത്ര്യദിന സന്ദേശവും നൽകി.  പള്ളങ്കോട് അബ്ദുൽ ഖാദർ മദനി, അബ്ദുൽ ഖാദർ സഅദി കൊല്ലമ്പാടി, ജഹ്ഫർ സാദിഖ് ആവളം, ഡോ റഹ്മത്തുള്ള എന്നിവർ പ്രസംഗിച്ചു. വൈസ് പ്രിൻസിപ്പൽ ആസിഫ് ഫാളിലി നന്ദി പറഞ്ഞു.

Latest