Connect with us

National

20 വര്‍ഷത്തിന് ശേഷം ഝാര്‍ഖണ്ഡിന് പുതിയ സംസ്ഥാന ചിഹ്നം

Published

|

Last Updated

റാഞ്ചി| ഝാര്‍ഖണ്ഡ് സര്‍ക്കാര്‍ ഇന്ന് പുതിയ സംസ്ഥാന ചിഹ്നം പുറത്തിറക്കി. ബീഹാറില്‍ നിന്ന് പിരിഞ്ഞ് 20 വര്‍ഷത്തിന് ശേഷമാണ് സര്‍ക്കാര്‍ പുതിയചിഹ്നം പുറത്തിറക്കിയത്. റാഞ്ചിയിലെ ആര്യഭട്ട് ഹാളില്‍ നടന്ന ചടങ്ങിലാണ് മുഖ്യമന്ത്രി ഹേമന്ത് സോറന്‍ പുതി യചിഹ്നം പുറത്തിറക്കിയത്.

എല്ലാ വശങ്ങളില്‍ നിന്നും ചിഹ്നം സംസ്ഥാനത്തെ പ്രതിനിധീകരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഗവര്‍ണര്‍ ദ്രൗപതി മുര്‍മു, മറ്റ് മന്ത്രിമാര്‍ ചടങ്ങില്‍ പങ്കെടുത്തു. പുതിയ ചിഹ്നം പ്രാഥമികമായി പച്ചനിറത്തിലാണ്. നടുവിലായി ദേശീയ ചിഹ്നത്തോടൊപ്പം സത്യമേവ ജയതേ എന്ന് എഴുതിയിട്ടുണ്ട്.

ഝാര്‍ഖണ്ഡിന്റെ പഴയ ചിഹ്നം ചതുരാകൃതിയിലായിരുന്നു. പുതിയത് സൈക്കിള്‍ ചക്രത്തോട് സാമ്യമുള്ളതാണ്. ലോഗോയുടെ വളയങ്ങള്‍ വികസനം, കല, സംസ്‌കാരം, ആചാരങ്ങള്‍ പാരമ്പര്യങ്ങള്‍, മൂല്യങ്ങള്‍, മതം തുടങ്ങിയവയൊണ് പ്രതിനീധീകരിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

---- facebook comment plugin here -----

Latest