Connect with us

National

ഫേസ്ബുക്ക് പോസ്റ്റിനെ തുടര്‍ന്ന് ബെംഗളൂരുവില്‍ സംഘര്‍ഷം; വെടിയേറ്റ് രണ്ട് മരണം

Published

|

Last Updated

ബെംഗളൂരു | കര്‍ണാക തലസ്ഥാനമായ ബെംഗളൂരുവില്‍ ഫേസ്ബുക്ക് പോസ്റ്റിനെ തുടര്‍ന്ന് വന്‍ സംഘര്‍ഷം. വെടിയേറ്റ് രണ്ട് പേര്‍ കൊല്ലപ്പെട്ടു. കോണ്‍ഗ്രസ് എം എല്‍ എ അഖണ്ഡ ശ്രീനിവാസ മൂര്‍ത്തിയുടെ മകന്‍
മതവിദ്വേഷമതവിദ്വേഷത്തിന് കാരണമായ ഫേസ്ബുക്ക് പോസ്റ്റ് ചെയ്‌തെന്ന് ആരോപിച്ചാണ്  സംഘര്‍ഷം ഉടലെടുക്കുന്നത്. അക്രമാസക്തരായ ജനകൂട്ടം എം എല്‍ എയുടെ വീടും പോലീസ് സ്‌റ്റേഷനും ആക്രമിച്ചു. സംഘര്‍ഷത്തില്‍ 120 ഓളം പേര്‍ക്ക് പരുക്കേറ്റു. ഇതില്‍ 60 പേര്‍ പോലീസുകാരാണ്. ബെംഗളൂരു നഗരത്തില്‍ സംഘര്‍ഷത്തെ തുടര്‍ന്ന് നിരോധനജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്.

ബംഗളൂരുവിലെ ഡി ജി ഹള്ളി, കെ ജി ഹള്ളി എന്നിവിടങ്ങളിലാണ് സംഘര്‍ഷം പൊട്ടിപുറപ്പെട്ടത്. സംഘര്‍ഷം ചെറുക്കാന്‍ കണ്ണീര്‍ വാതകവും, ലാത്തി ചാര്‍ജുമെല്ലാം പൊലീസിന് ഉപയോഗിക്കേണ്ടി വന്നു. തുടര്‍ന്നുണ്ടായ വെടിവയ്പ്പിലാണ് രണ്ട് പേര്‍ മരിച്ചത്.

അതേസമയം, തന്റെ പ്രവര്‍ത്തകരോട് സമാധാനം പാലിക്കാന്‍ ആവശ്യപ്പെട്ട് എം എല്‍ എ ശ്രീനിവാസ് മൂര്‍ത്തി സന്ദേശം അയച്ചു.

ഇന്നലെ രാത്രി 7 മണിയോടെയാണ് കലാപം തുടങ്ങുന്നത്. ഫേസ്ബുക്ക് പോസ്റ്റ് വിവാദമായതിന് പിന്നാലെ ഡിലീറ്റ് ചെയ്തുവെങ്കിലും അപ്പോഴേക്കും കാര്യങ്ങള്‍ കൈവിട്ടുപോയിരുന്നു. എംഎല്‍എയുടെ വീടിന് മുമ്പില്‍ വലിയ ജനക്കൂട്ടം രോക്ഷാകുലരായി എത്തുകയും രണ്ട് കാറുകള്‍ അഗ്‌നിക്കിരയാക്കുകയും ചെയ്തു. തുടര്‍ന്ന് ഇരുവിഭാഗവും തമ്മില്‍ ഏറ്റുമുട്ടലുണ്ടായി.