Connect with us

National

പിതാവിന്റെ സ്വത്തില്‍ ഹിന്ദു സ്ത്രീകള്‍ക്ക് തുല്യ അവകാശം; സുപ്രധാന വിധിയുമായി സുപ്രീം കോടതി

Published

|

Last Updated

ന്യൂഡല്‍ഹി | പിതാവിന്റെ സ്വത്തില്‍ ഹിന്ദു സ്ത്രീകള്‍ക്ക് തുല്യാവകാശമുണ്ടെന്ന് സുപ്രിം കോടതി. ഹിന്ദു പാരമ്പര്യ സ്വത്ത് അവകാശവുമായി ബന്ധപ്പെട്ട പഴയ വിധി തിരുത്തിയാണ് സുപ്രീം കോടതിയുടെ പുതിയ ഉത്തരവ്. ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ മൂന്നംഗ ബഞ്ചിന്റെതാണ് ഉത്തരവ്. ജസ്റ്റിസുമാരായ അബ്ദുല്‍ നസീര്‍, എം ആര്‍ ഷാ എന്നിവരാണ് മറ്റു അംഗങ്ങള്‍.

2005 സെപ്തംബറില്‍ നിയമം പ്രാബല്യത്തില്‍ വന്ന കാലം മുതല്‍ മുന്‍കാല പ്രാബല്യത്തോടെയാണ് ഉത്തരവ്. പിതാവിന്റെ സ്വത്തില്‍ മകനൊപ്പം മകള്‍ക്കും തുല്യ അവകാശമുണ്ടെന്നും മകള്‍ ജീവിതകാലം മുഴുവനും സ്‌നേഹമുള്ള മകളായിരിക്കുമെന്നും സുപ്രീം കോടതി നിരീക്ഷിച്ചു. ജീവിച്ചിരിക്കുന്നതോ മരിച്ചതോ ആയ മകള്‍ക്ക് അവളുടെ പിതാവിന്റെ സ്വത്തില്‍ അര്‍ഹതയുണ്ടെന്നും കോടതി വ്യക്തമാക്കി.

2005ലെ ഹീന്ദു പിന്തുടര്‍ച്ച നിയമ ഭേദഗതിയുടെ തീയതികളില്‍ മകള്‍ ജീവിച്ചിരുന്നില്ലെങ്കിലഉം അവരുടെ കുട്ടികള്‍ക്ക് ഭാഗം അവകാശപ്പെടാമെന്നും പരമോന്നത നീതിപീഠം വിധിയില്‍ വ്യക്തമാക്കുന്നു.

Latest