Connect with us

Kerala

അന്താരാഷ്ട്ര റാക്കറ്റ് പ്രവര്‍ത്തിക്കുന്നു; സ്വര്‍ണക്കടത്തിന്റെ രഹസ്യച്ചരടുകള്‍ വെളിപ്പെടുത്തി കസ്റ്റംസ്

Published

|

Last Updated

കൊച്ചി | സ്വര്‍ണ കള്ളക്കടത്തിന്റെ രഹസ്യച്ചരടുകള്‍ വെളിപ്പെടുത്തി കസ്റ്റംസ്. കടത്തിന് പിന്നില്‍ അന്താരാഷ്ട്ര റാക്കറ്റ് പ്രവര്‍ത്തിക്കുന്നതായി കസ്റ്റംസ് ഹൈക്കോടതിയില്‍ വ്യക്തമാക്കി. കള്ളക്കടത്തിനായി ഒരു സംഘം പണം മുടക്കുകയും ഈ പണം ഹവാല മാര്‍ഗത്തിലൂടെ ഗള്‍ഫില്‍ എത്തിക്കുകയുമാണ് ചെയ്യുന്നത്. ഇതിനുവേണ്ടിയാണ് സ്വര്‍ണം ലഭ്യമാക്കുന്നത്. അതിനിടെ, കേസിലെ പ്രതികളായ സ്വപ്ന, സന്ദീപ് നായര്‍, സരിത്ത് എന്നിവരെ നാല് ദിവസത്തേക്ക് കൂടി കോടതി എന്‍ഫോഴ്സ്മെന്റ് കസ്റ്റഡിയില്‍ വിട്ടു.

എന്‍ ഐ എ കേസില്‍ തങ്ങള്‍ പ്രതികളല്ലെന്നും അതുകൊണ്ട് തന്നെ ജാമ്യം അനുവദിക്കണമെന്നും പ്രതികള്‍ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, കസ്റ്റംസ് ഇതിനെ എതിര്‍ത്തു. വിദേശത്തുള്ള റബിന്‍സ്, ഫൈസല്‍ ഫരീദ് എന്നിവരെക്കൂടി ചോദ്യം ചെയ്യേണ്ടതുണ്ടെന്നും എങ്കില്‍ മാത്രമേ കേസുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുകയുള്ളൂവെന്നും കസ്റ്റംസ് കോടതിയെ അറിയിച്ചു.

Latest