Connect with us

Kerala

കാളികാവില്‍ പ്ലസ്ടു വിദ്യാര്‍ഥി തോട്ടില്‍ മുങ്ങി മരിച്ചു

Published

|

Last Updated

കാളികാവ്  | വീടിന് സമീപത്തെ പളളിശ്ശേരി തോട്ടില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങി മരിച്ചു. ഓട്ടോ ഡ്രൈവറായ കോലോത്തും തൊടിക സുലൈമാന്റെ മകന്‍ സഹദ് റാഷി (18) യാണ് മരിച്ചത്. ഉച്ചക്ക് രണ്ട് മണിയോടെയായിരുന്നു സംഭവം.

സമീപവാസികള്‍ കുട്ടിയെ വണ്ടൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പുല്ലങ്കോട് ഹയര്‍ സെക്കന്ററി സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ഥിയാണ്. പള്ളിശ്ശേരി ജി എല്‍ പി സ്‌കൂളിന് സമീപത്തെ തോട്ടില്‍ കുളിക്കുന്നതിനിടെയാണ് സംഭവം.