Connect with us

National

ചെന്നൈയില്‍ സൂക്ഷിച്ച 200 ടണ്‍ അമോണിയം നൈട്രേറ്റ് ഹൈദരാബാദിലേക്ക് മാറ്റുന്നു

Published

|

Last Updated

ചെന്നൈ| ലെബനന്‍ തലസ്ഥാനമായ ബെയ്‌റൂട്ടില്‍ ചൊവ്വാഴ്ചയുണ്ടായ സ്‌ഫോടനം കണക്കിലെടുത്ത് ചെന്നൈ സത്വ കണ്ടെയ്‌നര്‍ ചരക്ക് സ്‌റ്റേഷനില്‍ സൂക്ഷിച്ചിരിക്കുന്ന അമോണിയം നൈട്രേറ്റ് ഹൈദരബാദിലേക്ക് മാറ്റും. റോഡ് വഴി ഹൈദരബാദിലേക്ക് എത്തിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ബെയ്‌റൂട്ടിലെ അപകടത്തില്‍ 135 പേര്‍ കൊല്ലപ്പെട്ടിരുന്നു.

അമോണിയം സൂക്ഷിച്ചിരിക്കുന്നതിന്റെ 700 മീറ്റര്‍ പ്രദേശം ജനവാസ കേന്ദ്രമാണെന്നും അതിനാലാണ് സ്‌ഫോടക വസ്തു മാറ്റുന്നതെന്നും അധികൃതര്‍ പറഞ്ഞു. 2015ല്‍ തമിഴ്‌നാട്ടിലെ ഒരു സ്ഥാപനത്തില്‍ നിന്ന് പിടിച്ചെടുത്ത അമോണിയം ഇവിടെ സൂക്ഷിച്ചിരിക്കുകയായിരുന്നു.

37 കണ്ടെയ്‌നറിലായി 200 ടണ്‍ അമോണിയമാണ് സൂക്ഷിച്ചിരുന്നത്. പിന്നീട് ഹൈദരബാദ് ആസ്ഥനമായുള്ള കമ്പനി ഇ ലേലത്തിലൂടെ 200 ടണ്‍ സ്‌ഫോടക വസ്തുക്കള്‍ വാങ്ങിയിരുന്നു. ഇതാണ് സത്വ കണ്ടെയ്‌നര്‍ ചരക്ക് സ്റ്റേഷനില്‍ സൂക്ഷിച്ചിരുന്നത്.

ചെന്നൈയിലെ സി എഫ് എസില്‍ നിന്ന് അമോണിയ കയറ്റുമതി ചെയ്യുന്നതിന് പോലീസും പി ഇ എസ് ഒ ഉദ്യോഗസ്ഥരും ചേര്‍ന്നാണ് നേതൃത്വം നല്‍കുന്നതെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. ബെയ്‌റൂട്ട് സോഫടനത്തിന് ശേഷം ചെന്നൈയില്‍ അമോണിയം നൈട്രേറ്റ് സൂക്ഷിച്ചിരുക്കുന്നുവെന്ന വാര്‍ത്ത പുറത്ത് വന്നത് ആശങ്കക്കിടയാക്കിയിരുന്നു.