Connect with us

Kerala

കോട്ടയത്ത് കാര്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെടുത്തു

Published

|

Last Updated

കോട്ടയം | കാര്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. എയര്‍പോര്‍ട് ടാക്‌സി ഡ്രൈവറായ അങ്കമാലി മഞ്ഞപ്ര സ്വദേശി ജസ്റ്റിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. കാറിനുള്ളില്‍നിന്നാണ് മൃതദേഹം ലഭിച്ചത്.

എയര്‍പോര്‍ട്ടില്‍നിന്നും യാത്രക്കാരനുമായി മല്ലപ്പള്ളിയിലേക്ക് ഓട്ടം പോയി മടങ്ങുമ്പോഴായിരുന്നു ജസ്റ്റിന്‍ അപകടത്തില്‍പ്പെട്ടത്. എന്‍ഡിആര്‍എഫും പോലീസും നടത്തിയ തിരച്ചിലാണ് കാര്‍ കണ്ടെത്തിയത്. മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

യാത്രക്കാരനെ മണര്‍ക്കാട് ഏറ്റുമാനൂര്‍ റോഡിലൂടെ പോകുമ്പോള്‍ പാലമുറിയില്‍വച്ചാണ് അപകടമുണ്ടായത്. മീനച്ചിലാറിന്റെ കൈവഴിയായ മീനന്തയാറില്‍നിന്ന് റോഡിലൂടെ വെള്ളം ഒഴുകുന്നുണ്ടായിരുന്നു.

വാഹനം ഒഴുക്കില്‍പ്പെട്ടതോടെ കാര്‍ നിര്‍ത്തിയ ജസ്റ്റിന്‍ പുറത്തിറങ്ങി നാട്ടുകാരുടെ സഹായം തേടി. ക്രെയിന്‍ വരുത്തി കാര്‍ വലിച്ചുകയറ്റാനായിരുന്നു ശ്രമം. ക്രെനില്‍നിന്നുള്ള വടം കാറില്‍ കെട്ടാന്‍ ശ്രമിക്കുന്നതിനിടെയാണ് കാറും ജസ്റ്റിനും ഒഴുക്കില്‍ അകപ്പെട്ടത്.