Connect with us

National

സ്വര്‍ണക്കടത്ത്: യു എ ഇയിലേക്ക് അന്വേഷണ സംഘത്തെ അയയ്ക്കാന്‍ എന്‍ ഐ എക്ക് അനുമതി

Published

|

Last Updated

ന്യൂഡല്‍ഹി | നയതന്ത്ര ചാനല്‍ വഴിയുള്ള സ്വര്‍ണക്കടത്ത് കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് യു എ ഇയിലേക്ക് അന്വേഷണ സംഘത്തെ അയയ്ക്കാന്‍ എന്‍ ഐ എക്ക് അനുമതി. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് അനുമതി നല്‍കിയത്. കേസിലെ മൂന്നാം പ്രതി ഫൈസല്‍ ഫരീദിനെ ചോദ്യം ചെയ്യാനാണ് ദേശീയ അന്വേഷണ ഏജന്‍സി ഉദ്യോഗസ്ഥര്‍ ദുബൈയിലേക്ക് പോകുന്നത്. എസ് പിയടക്കം രണ്ടുപേരാണ് സംഘത്തിലുള്ളത്.

അന്വേഷണം ദുബൈയിലേക്ക് വ്യാപിപ്പിക്കാന്‍ കഴിഞ്ഞ ദിവസം തീരുമാനിച്ച എന്‍ ഐ എ ഇതിന് ആഭ്യന്തര മന്ത്രാലയത്തോട് അനുമതി തേടുകയായിരുന്നു. ഫൈസല്‍ ഫരീദിന്റെ പാസ്പോര്‍ട്ട് നേരത്തെ ആഭ്യന്തര മന്ത്രാലയം റദ്ദാക്കിയിരുന്നു.