Connect with us

Kerala

പെരുന്പാവൂരിൽ ഭാര്യയെ വെട്ടിക്കൊന്ന് അതിഥി തൊഴിലാളി ജീവനൊടുക്കി

Published

|

Last Updated

കൊച്ചി|  ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ജീവനൊടുക്കി. എറണാകുളം ജില്ലയിലെ പെരുമ്പാവൂർ നൂലേലിയിലാണ് സംഭവം. അതിഥി തൊഴിലാളിയും ഭാര്യയുമാണ് മരിച്ചത്. ഒഡീഷ സ്വദേശി വിഷ്ണുക്കാര പ്രധാനെ തൂങ്ങിമരിച്ച നിലയിലും ഭാര്യ സിലക്കാര പ്രധാനെ വെട്ടേറ്റു മരിച്ച നിലയിലുമാണ് കണ്ടെത്തിയത്. ഭാര്യയെ കൊലപ്പെടുത്തിയശേഷം വിഷ്ണുക്കാര ജീവനൊടുക്കിയതാണെന്നാണ് പ്രാഥമിക നിഗമനം.

കൊലപാതക കാരണം വ്യക്തമായിട്ടില്ല. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

Latest