Kerala
വിമാനം മൂന്നായി മുറിഞ്ഞു; സീറ്റ്ബെല്‍റ്റ് പലര്‍ക്കും രക്ഷയായി
കരിപ്പൂര്‍ | കരിപ്പൂരില്‍ അപകടത്തില്‍പ്പെട്ട വിമാനം മൂന്ന് ഭാഗങ്ങളായാണ് മുറിഞ്ഞുപോയത്. മധ്യഭാഗത്തുള്ളവരും പിന്‍ഭാഗത്തുള്ളവരും വലിയ പരുക്കുകളില്ലാതെ രക്ഷപ്പെട്ടു. മിക്കവരും സീറ്റ്ബെല്‍റ്റ് അഴിച്ചിട്ടില്ലാത്തത് പരുക്കിന്റെ ആഘാതം കുറച്ചു.
പിന്‍ഭാഗത്തെ യാത്രക്കാരെ പുറത്തിറക്കിയത് കട്ടര്‍ ഉപയോഗിച്ച് വിമാനഭാഗങ്ങള്‍ മുറിച്ചുമാറ്റിയാണ്. മിക്ക യാത്രക്കാരും സീറ്റിനിടയില്‍ കുടുങ്ങിയ നിലയിലായിരുന്നു. അപകടം സംഭവിച്ച് കുറച്ചുകഴിഞ്ഞപ്പോള്‍ രക്ഷപ്പെട്ട ചില യാത്രക്കാര്‍ ടെര്‍മിനലിന്റെ ഭാഗത്തേക്ക് നടന്നുപോയതായി ദൃക്സാക്ഷികള്‍ പറഞ്ഞു. വിമാനത്താവളത്തിലെ നൂറ്റമ്പതോളം ടാക്സിഡ്രൈവര്‍മാര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ സജീവമായി പങ്കെടുത്തു.
---- facebook comment plugin here -----