Connect with us

Kerala

രഹനയുടെ നടപടി കുട്ടികളെ ഉപയോഗിച്ചുള്ള ലൈംഗിക കുറ്റകൃത്യത്തിന്റെ പരിധിയില്‍ വരുമെന്ന് സുപ്രീംകോടതി

Published

|

Last Updated

കൊച്ചി| നഗ്ന്‌ന ശരീരത്തില്‍ മക്കളെക്കൊണ്ട് ചിത്രം വരപ്പിച്ച് ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച കേസില്‍ രഹ്നാ മനോജിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രിംകോടതി തള്ളി. രഹന ചെയ്തത് അസംബന്ധവും പ്രചരിപ്പിച്ചത് അശ്ലീലവുമാണെന്ന് ചൂണ്ടിക്കാട്ടി ജസ്റ്റിസ് അരുണ്‍ മിശ്രയുടെ നേതൃത്വത്തിലുള്ള ബെഞ്ചാണ് ജാമ്യാപേക്ഷ തള്ളിയത്.

രാജ്യത്തിന്റെ സംസ്‌കാരത്തെ കുറിച്ച് കുട്ടികള്‍ക്ക് എന്ത് ധാരണയാണ് ഈ പ്രവൃത്തിയിലൂടെ ലഭിക്കുക എന്ന് ചോദിച്ച കോടതി, രഹനയുടെ നടപടി കുട്ടികളെ ഉപയോഗിച്ചുള്ള ലൈംഗിക കുറ്റകൃത്യത്തിന്റെ പരിധിയില്‍ വരുമെന്നും വ്യക്തമാക്കി.ചിത്രം വരപ്പിച്ചത് അശ്ലീലതയുടെ പരിധിയില്‍ വരുമെന്നും ഇത് സമൂഹത്തെ തെറ്റായ പാതയിലേക്ക് നയിക്കുമെന്നും കോടതി ചൂണ്ടിക്കാട്ടി.

മുന്‍കൂര്‍ ജാമ്യം അനുവദിക്കുന്നതിനെ സര്‍ക്കാര്‍ കോടിതിയില്‍ എതിര്‍ത്തിരുന്നു. രഹനക്ക് വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ ഗോപാല്‍ ശങ്കര നാരായണന്‍, അഭിഭാഷകന്‍ രഞ്ജിത്ത് മാരാര്‍ എന്നിവര്‍ ഹാജരായി. പോക്‌സോ വക്കുപ്പുകള്‍ പ്രകാരവും ഐ ടി ആക്റ്റ് പ്രകാരവുമാണ് രഹനക്കെതിരേ കേസെടുത്തത്. നേരത്തേ ഹൈക്കോടതിയും രഹന മനോജിന്റെ ജാമ്യാപേക്ഷ തള്ളികളഞ്ഞിരുന്നു.

Latest