Connect with us

International

വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ മൈക്ക് പോംപിയുമായി ചര്‍ച്ച നടത്തി

Published

|

Last Updated

വാഷിംഗ്ടണ്‍| ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ അമേരിക്കന്‍ വിദേശകാര്യ മന്ത്രി മൈക്കോ പോംപിയുമായി ഫോണില്‍ ബന്ധപ്പെട്ടുവെന്ന് വിദേശകാര്യമന്ത്രാലയം. കൊവിഡ് മഹാമാരി, ഇന്തോ-പസഫിക് മേഖലയിലെ പ്രശ്‌നങ്ങള്‍, ഉഭകക്ഷി, അന്താരാഷ്ട്ര വിഷയങ്ങളില്‍ ബഹുമുഖ സഹകരണം തുടങ്ങിയ വിഷയങ്ങളില്‍ ഇരുനേതാക്കളും ചര്‍ച്ച നടത്തിയതായി യുഎസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ഇന്തോ-പസഫിക്കലും ലോകമെമ്പാടും സമാധാനം, സമൃദ്ധി, സുരക്ഷ എന്നിവ മുമ്പോട്ട് കൊണ്ടുപോകുന്നതിന് ഇന്ത്യയും യുഎസും ഒന്നിച്ച് പ്രവര്‍ത്തിക്കുമെന്നും ഇരുനേതാക്കളും ആവര്‍ത്തിച്ച് പറഞ്ഞതായി മന്ത്രാലയ വക്താവ് കോള്‍ ബ്രോണ്‍ പറഞ്ഞു.

ചൈന തങ്ങളുടെ സ്വാധീനം വ്യാപിപ്പിക്കാന്‍ ശ്രമിക്കുന്ന ഇന്തോ- പസഫിക് മേഖലകളില്‍ സഹകരണം മെച്ചപ്പെടുത്തുന്നതിനുള്ള വഴികള്‍ ഇരു നേതാക്കളും ആരാഞ്ഞു. തന്ത്രപരമായി പ്രധാനപ്പെട്ട ഇന്തോ-പസഫിക് മേഖലയില്‍ ഇന്ത്യയോടൊപ്പം തന്നെ പങ്ക് വഹിക്കാനാണ് യു എസ് ശ്രമിക്കുന്നത്.

ഇന്തോ- പസഫിക് മേഖലകളില്‍ ചൈനയുടെ കടന്ന് കയറ്റം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ഇതിനെതിരേ ഇന്ത്യയും യുഎസും മറ്റ് ലോകരാഷട്രങ്ങളും തുറന്ന് സംസാരിക്കേണ്ടത് അത്യാവിശമാണെന്നും ദേശീയ, അന്തര്‍ദേശീയ തലങ്ങളിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പരസ്പര സഹകരണം ഉറപ്പാക്കുമെന്നും ഇരുനേതാക്കളും പറഞ്ഞു. കൊവിഡ് പടര്‍ന്ന് പിടിച്ച സമയത്ത് ഇരുനേതാക്കളും ദിനംപ്രതി ചര്‍ച്ച നടത്തിയിരുന്നു.

Latest