Connect with us

National

സുശാന്തിന്റെ മരണം: ചോദ്യംചെയ്യല്‍ മാറ്റിവെക്കണമെന്ന് റിയയുടെ ആവശ്യം ഇഡി നിരസിച്ചു

Published

|

Last Updated

ന്യൂഡല്‍ഹി| സുശാന്ത് സിംഗ് രജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ടുള്ള ചോദ്യം ചെയ്യല്‍ മാറ്റിവെക്കണമെന്ന റിയ ചക്രബര്‍ത്തിയുടെ അപേക്ഷ എന്‍ഫോഴ്‌സമെന്റ് ഡയറക്ടറേറ്റ് തള്ളികളഞ്ഞു. ഇന്ന് രാവിലെ 11.30വരെ അവര്‍ക്കായി കാത്തിരിക്കുമെന്നും ചോദ്യംചെയ്യലിന് എത്തിയില്ലെങ്കില്‍ വീണ്ടും സമന്‍സ് അയക്കുമെന്നും ഇഡി പറഞ്ഞു.

സുശാന്ത് കേസില്‍ സുപ്രിംകോടതിയിലെ വാദം കേള്‍ക്കല്‍ നടക്കുന്നതിനാല്‍ ചോദ്യം ചെയ്യല്‍ മാറ്റിവെയ്ക്കണമെന്നാണ് റിയ ആവശ്യപ്പെട്ടത്. എന്നാല്‍ അഭ്യര്‍ത്ഥന ഇഡി നിരസിച്ചതായാണ് റിപ്പോര്‍ട്ട്.

അതേസമയം, സുശാന്തിന്റെ മരണത്തില്‍ റിയക്ക് പങ്കുണ്ടെന്ന് ആരോപിച്ച് കുടുംബം രംഗത്തെത്തിയിരുന്നു. റിയ സുശാന്തിന്റെ പണം കൈക്കലാക്കുകയും അവനെ മാനസികമായി പീഡിപ്പിക്കുകയും ചെയ്തിരുന്നുവെന്നും കുടുംബം ആരോപിച്ചു. ജൂലൈ 14നാണ് സുശാന്തിനെ മുംബൈയിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

സുശാന്തിന്റെ ബേങ്ക് അക്കൗണ്ടില്‍ നിന്ന് 15 കോടി പിന്‍വലിച്ചതുമായി ബന്ധപ്പെട്ടുള്ള വിവരങ്ങള്‍ കണ്ടെത്തുന്നതിനാണ് റിയയോട് ഇന്ന് രാവിലെ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ഇഡി നിര്‍ദേശിച്ചത്.

Latest