Connect with us

Covid19

കൊവിഡ് പ്രതിരോധ പ്രവർത്തനം: രണ്ടാംഘട്ട സഹായമായി 890 കോടി വിതരണത്തിനൊരുങ്ങി കേന്ദ്രം

Published

|

Last Updated

ന്യൂഡൽഹി| കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾക്കായി സംസ്ഥാനങ്ങൾക്ക് പ്രഖ്യാപിച്ച സാമ്പത്തിക സഹായത്തിന്റെ രണ്ടാം ഘട്ടം വിതരണത്തിനൊരുങ്ങി കേന്ദ്ര സർക്കാർ. 890 കോടി രൂപയുടെ സാമ്പത്തിക സഹായമാണ് കേന്ദ്രം സംസ്ഥാനങ്ങൾക്ക് നൽകുന്നത്.

22 സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കുമാണ് 890.32 കോടി രൂപയുടെ സാമ്പത്തിക സഹായം ലഭിക്കുക. മാർച്ചിൽ പ്രഖ്യാപിച്ച 15,000 കോടിയിൽ 3000 കോടി ഏപ്രിലിൽ നൽകിയിരുന്നു.

കൊറോണ പ്രതിരോധത്തിനായുള്ള പരിശോധനാ കിറ്റുകൾ, ഉപകരണങ്ങൾ, കിടക്കകൾ എന്നിവ വാങ്ങാനാണ് സംസ്ഥാനങ്ങൾക്ക് ഈ തുക കേന്ദ്രം നൽകുന്നത്. ആശാ തൊഴിലാളികൾ ഉൾപ്പെടെയുള്ള ആരോഗ്യപ്രവർത്തകർക്കും സന്നദ്ധപ്രവർത്തകർക്കും ആവശ്യമായ മാനവവിഭവശേഷി, പരിശീലനം എന്നിവക്കും ഈ തുക വിനിയോഗിക്കാമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.