Connect with us

National

ഗിരീഷ് ചന്ദ്ര മുര്‍മു പുതിയ കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍

Published

|

Last Updated

ന്യൂഡല്‍ഹി | ജമ്മു കാശ്മീര്‍ മുന്‍ ലെഫ്. ഗവര്‍ണര്‍ ഗിരീഷ് ചന്ദ്ര മുര്‍മുവിനെ കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലായി നിയമിച്ചു. ഇതുസംബന്ധിച്ച് രാഷ്ട്രപതിയുടെ ഉത്തരവ് ഇറങ്ങിയതായി ഐ എ എന്‍ എസ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു.

സിഎജിയായിരുന്ന രാജീവ് മെഹിര്‍ഷി വിമരിച്ച ഒഴിവിലാണ് മുര്‍മുവിന്റെ നിയമനം. 1978 ബാച്ച് ഐഎഎസ് ഓഫീസറായിരുന്നു രാജീവ്.

ജമ്മുകാശ്മീരിന്റെ ആദ്യ ലഫ്. ഗവര്‍ണറായ മുര്‍മു ഇന്നലെ രാജി നല്‍കിയിരുന്നു. ഗുജറാത്ത് കേഡറിലെ 1985 ബാച്ച് ഐ‌എ‌എസ് ഉദ്യോഗസ്ഥനായ മുർ‌മു ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോൾ നരേന്ദ്ര മോദിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്നു.

മുന്‍ കേന്ദ്ര മന്ത്രി മനോജ് സിന്‍ഹയാണ് ജമ്മു കാശമീരിന്റെ പുതിയ ലഫ്. ഗവര്‍ണര്‍. ജമ്മു കാശ്മീരിനെ രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളായി വിഭജിച്ച് ഒരു വര്‍ഷം പൂര്‍ത്തിയാകുന്ന ദിവസമാണ് ലഫ്. ഗവര്‍ണര്‍ മാറുന്നത്.

---- facebook comment plugin here -----

Latest