Connect with us

International

സ്‌ഫോടനം മഹാദരുന്തം; ഇത് ചെയ്തവര്‍ കനത്ത വില നല്‍കേണ്ടിവരും- ലബനന്‍ പ്രധാനമന്ത്രി

Published

|

Last Updated

ബെയ്‌റൂട്ട് |  ലബനന്‍ തലസ്ഥാന നഗരിയിലുണ്ടായ സ്‌ഫോടനത്തിന് ഉത്തരവാദികളായവര്‍ക്കെതിരെ കനത്ത ഭാഷയില്‍ പ്രതികരിച്ച് പ്രധാനമന്ത്രി ഹസന്‍ ദയബ്. സ്‌ഫോടനം മഹാദുരന്തമാണ്. ഇത് ചെയ്തവര്‍ കനത്ത വില നല്‍കേണ്ടിവരും. ലബനനെ സ്‌നേഹിക്കുന്ന എല്ലാ രാജ്യങ്ങളും ആപത്ഘടത്തില്‍ കൂടെയുണ്ടാകണമെന്നും പ്രധാനമന്ത്രി പറഞ്ഞു.

സ്‌ഫോടന പശ്ചാത്തലത്തില്‍ അടിയന്തര ക്യാബിനറ്റ് യോഗം ഇന്ന് നടക്കും. രാജ്യത്ത് ഏര്‍പ്പെടുത്തേണ്ട അടിയന്തര നടപടികള്‍ യോഗത്തില്‍ തീരുമാനിക്കും. ശക്തമായ അന്വേഷണം ഉണ്ടാകും. 2014 മുതലുള്ള അപകടകരമായ രീതിയില്‍ പ്രവര്‍ത്തിക്കുന്ന വെയര്‍ഹൗസിനെക്കുറിച്ചുള്ള വെളിപ്പെടുത്തലുകള്‍ ഉള്‍പ്പെടെ അന്വേഷണത്തിലുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തില്‍ കൂടുതല്‍ വിശദീകരണം ഇപ്പോള്‍ നടത്തുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

 

Latest