Connect with us

Kerala

പോലീസ് ഉദ്യോഗസ്ഥനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസ്; രണ്ടുപേര്‍ അറസ്റ്റില്‍

Published

|

Last Updated

പത്തനംതിട്ട | പത്തനംതിട്ടയിലെ തിരുവല്ലയില്‍ പോലീസ് ഉദ്യോഗസ്ഥനെ വടിവാള്‍ കൊണ്ട് വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ രണ്ടു യുവാക്കള്‍ അറസ്റ്റില്‍. ശ്രീജിത്ത് (32), മോന്‍സി (29) എന്നിവരെയാണ് ഷാഡോ പോലീസുമായി ചേര്‍ന്ന് തിരുവല്ല പോലീസ് നടത്തിയ തിരച്ചിലില്‍ അറസ്റ്റ് ചെയ്തത്. മാവേലിക്കര തട്ടാരമ്പലത്തുള്ള ശ്രീജിത്തിന്റെ ഭാര്യയുടെ വീട്ടില്‍ നിന്നുമാണ് പ്രതികളെ പിടികൂടിയത്. തിരുവല്ല കുറ്റപ്പുഴയില്‍ വീടുകയറി ആക്രമണം നടത്തിയ കേസിലെയും പ്രതികളാണിവര്‍. ഈ കേസിലെ പ്രതിയെ അന്വേഷിച്ച് തിരുവല്ല കണിയമ്പാറയില്‍ എത്തിയ സിവില്‍ പോലീസ് ഓഫീസര്‍ സന്തോഷിനെയാണ് വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ചത്.

ജൂലൈ 31 ന് രാത്രി ഏഴോടെയായിരുന്നു സംഭവം. ശ്രീജിത്താണ് സന്തോഷിനെ വടിവാള്‍കൊണ്ട് തലയ്ക്കു നേരെ വീശിയത്. ഒഴിഞ്ഞുമാറിയ സന്തോഷിന്റെ മൂക്കിന് വലതുവശത്തായി ആഴത്തില്‍ മുറിവേല്‍ക്കുകയായിരുന്നു. സംഭവ സ്ഥലത്തു നിന്നും ഉടന്‍ രക്ഷപ്പെട്ട പ്രതികള്‍ അന്നുമുതല്‍ ഒളിവിലായിരുന്നു. തിരുവല്ല പോലീസിന്റെ നേതൃത്വത്തില്‍ പ്രതികളെ സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുത്തു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.