Connect with us

Kerala

സംസ്ഥാനത്ത് കൊവിഡ് പ്രതിരോധത്തിന് പോലീസിന് കൂടുതല്‍ ചുമതല

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാനത്തെ കണ്ടെയ്‌മെന്റ് സോണില്‍ പോലീസിന്റെ കൂടുതല്‍ നിയന്ത്രണം ഉണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പോലീസിന് കൂടുതല്‍ ചുമതല നല്‍കും. കണ്ടെയ്‌മെന്റ് സോണുകള്‍ പോലീസ് കണ്ടെത്തും. സമ്പര്‍ക്ക വിലക്ക് ലംഘിച്ചാല്‍ ബന്ധപ്പെട്ടവര്‍ പോലീസിനെ അറിയിക്കണം.

മാര്‍ക്കറ്റുകളിലും പൊതു സ്ഥലങ്ങളിലും ആളുകള്‍ അകലം പാലിക്കുന്നുവെന്ന് പോലീസ് ഉറപ്പാക്കണം. നിരീക്ഷണത്തില്‍ ആശുപത്രിയില്‍ കഴിയുന്നവര്‍ ഇവിടെ നിന്ന് കടന്നുകണ്ടെത്തണം. പ്രൈമറി, സെക്കന്ററി കോണ്ടാക്ടാണ് കണ്ടെത്തേണ്ടത്. ഇത് പോലീസ് നേരിട്ട് നിര്‍വഹിക്കണം. എസ് ഐയുടെ നേതൃത്വത്തില്‍ ടീം പ്രവര്‍ത്തിക്കും. കോണ്ടാക്ട് ട്രേസിങ് നടത്തലാണ് ടീമിന്റെ പ്രധാന ചുമതല. 24 മണിക്കൂറിനകം കോണ്ടാക്ടുകള്‍ കണ്ടെത്തണം. കണ്ടെയിന്‍മെന്റ് സോണിലും പുറത്തും അകലം പാലിക്കണം. 24 മണിക്കൂറും പോലീസ് ജാഗ്രത പാലിക്കണം. ആശുപത്രികള്‍, പച്ചക്കറി മാര്‍ക്കറ്റ്, മത്സ്യ മാര്‍ക്കറ്റ്, വിവാഹ വീടുകള്‍, മരണ വീടുകള്‍, കച്ചവട സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ പോലീസ് പ്രത്യേക ശ്രദ്ധ ചെലുത്തണം. ഇക്കാര്യത്തില്‍ സംസ്ഥാന തലത്തില്‍ പ്രവര്‍ത്തനം ഏകോപിപ്പിക്കാന്‍ ആവശ്യമായ നിര്‍ദ്ദേശവും ഉപദേശവും നല്‍കാന്‍ സംസ്ഥാന പോലീസ് നോഡല്‍ ഓഫീസറായ കൊച്ചി കമ്മീഷണര്‍ വിജയ് സാഖറയെ നിശ്ചയിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് തീരദേശ മേഖലകളില്‍ കൂടുതല്‍ ക്ലസ്റ്റര്‍ രൂപപ്പെടുകയാണ്. ഇതിനാല്‍ ഈ മേഖലക്ക് പ്രത്യകേ രൂപരേഖ തയ്യാറാക്കിയിട്ടുണ്ട്. ആദിവാസി ജനങ്ങള്‍ക്കിടയില്‍ കൊവിഡ് എത്താതിരിക്കാന്‍ പ്രത്യേക നിയന്ത്രണ രൂപരേഖ തയ്യാറാക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.