Connect with us

National

ഉത്തരാഖണ്ഡില്‍ മാസ്‌ക് ധരിക്കാത്തതിന് 1.53 ലക്ഷം പേര്‍ക്കെതിരേ കേസ്

Published

|

Last Updated

ഡെറാഡൂണ്‍| കൊവിഡിനെ സംബന്ധിച്ച് സോഷ്യല്‍ മീഡിയിയല്‍ വ്യാജവാര്‍ത്ത പ്രചരിപ്പിച്ച 211 പേര്‍ക്കെതിരേ പോലീസ് കേസെടുത്തു. കൊവിഡ് രൂക്ഷമായതിനെ തുടര്‍ന്ന് മാസ്‌ക് ധരിക്കാത്ത 1.53 ലക്ഷം പേര്‍ക്കെതിരേയും പോലീസ കെസെടുത്തിട്ടുണ്ട്. മാര്‍ച്ച് 22 ന് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത് മുതല്‍ ജൂലൈ 31ന് അവസാനിക്കുന്നത് വരെയുള്ള കണക്കാണിത്.

57 പേര്‍ നൈനിതാല്‍ ജില്ലയിലും 26 പേര്‍ ഉദ്ദം സിംഗ് നഗറിലും ഹരിദ്വാറിലും അല്‍മോരയിലും 26 പേര്‍ക്കെതിരേയാണ് കേസെടുത്തത്. സാമൂഹികമാധ്യമങ്ങളില്‍ കൊവിഡിനെ സംബന്ധിച്ച് തെറ്റായ വാര്‍ത്ത പ്രചരിപ്പിക്കുന്നവര്‍ക്കെതിരേ കര്‍ശന നടപടിയെടുക്കുമെന്ന് പോലീസ് നേരത്തെ പറഞ്ഞിരുന്നു. 1980ലെ ദേശീയ സുരക്ഷാ നിയമം അനുസരിച്ച് ആണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

ലോക്ക്ഡൗണ്‍ നിയമങ്ങള്‍ ലംഘിച്ചതിനെതുടര്‍ന്ന് 16,616 പേര്‍ക്കെതിരേയും ക്വാറെൈന്റന്‍ നിയമങ്ങള്‍ ലംഘിച്ചതിന് 4,545 പേര്‍ക്കെതിരേയും കേസെടുത്തു. നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരേ കര്‍സന നടപടിയെടുക്കുമെന്നും സംസ്ഥാനത്ത് പകര്‍ച്ചവ്യാധി തടയേണ്ടത് അത്യാവിശമാണെന്നും അദ്ദേഹം പറഞ്ഞു.