Connect with us

Kerala

വഞ്ചിയൂര്‍ സബ് ട്രഷറി തട്ടിപ്പ്; അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് ജോയിന്റ് കൗണ്‍സില്‍ നിവേദനം

Published

|

Last Updated

തിരുവനന്തപുരം |  വഞ്ചിയൂര്‍ സബ്- ട്രഷറിയുമായി ബന്ധപ്പെട്ട് വന്‍ തട്ടിപ്പ് നടക്കുന്നതായും ഇത് സംബന്ധിച്ച് അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് സി പി ഐ സംഘടനയായ ജോയിന്റ് കൗണ്‍സിലിന്റെ നിവേദനം. ട്രഷറി ഡയറക്ടറെയും ജോയിന്റ് ഡയറക്ടറെയും മാറ്റി നിര്‍ത്തി കേസ് അന്വേഷിക്കണമെന്നും കത്തില്‍ സൂചിപ്പിക്കുന്നു. ട്രഷറി തട്ടിപ്പില്‍ ഉദ്യോഗസ്ഥര്‍ക്ക് വീഴ്ചയുണ്ടായെന്നാണ് ട്രഷറി ഡയറക്ടറുടെ അന്വേഷണ റിപ്പോര്‍ട്ട്. കേസില്‍ കൂടുതല്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിക്ക് ശുപാര്‍ശ ചെയ്ത് ട്രഷറി ഡയറക്ടര്‍ സര്‍ക്കാറിന് റിപ്പോര്‍ട്ട് നല്‍കി. ജില്ലാ ട്രഷറി ഓഫീസര്‍, ടെക്‌നിക്കല്‍ കോര്‍ഡിനേറ്റര്‍ എന്നിവര്‍ക്ക് വീഴ്ച പറ്റിയെന്നും ഇവര്‍ക്കെതിരെ നടപടി വേണമെന്നുമാണ് ശിപാര്‍ശ.

റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ധനമന്ത്രി ഉന്നതതലയോഗം വിളിച്ചു. ധനകാര്യസെക്രട്ടറിയും സോഫ്റ്റ് വെയര്‍ ചുമതലയുള്ള എന്‍ ഐ എസി ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുക്കും. ഇന്ന് തന്നെ നടപടിയുണ്ടാകുമെന്നാണ് സൂചന. പണം തട്ടിയെടുത്ത ഒന്നാം പ്രതി ബിജുലാല്‍ ഇപ്പോഴും ഒളിവിലാണ്.

---- facebook comment plugin here -----

Latest