Connect with us

National

എല്ലാവര്‍ക്കും ആരോഗ്യ ഐ ഡി കാര്‍ഡ്; ഡിജിറ്റല്‍ ഹെല്‍ത്ത് മിഷന്‍ പ്രഖ്യാപിക്കാനൊരുങ്ങി കേന്ദ്രം

Published

|

Last Updated

ന്യൂഡല്‍ഹി | രാജ്യത്ത് ദേശീയ ഡിജിറ്റല്‍ ഹെല്‍ത്ത് മിഷന്‍ പ്രഖ്യാപിക്കാനൊരുങ്ങി പ്രധാന മന്ത്രി. ഓരോ ഇന്ത്യക്കാരന്റെയും ആരോഗ്യവുമായി ബന്ധപ്പെട്ട വ്യക്തിഗത വിവരങ്ങള്‍ രേഖപ്പെടുത്തിയ ഐ ഡി കാര്‍ഡുകള്‍, ആരോഗ്യ സംബന്ധമായ രേഖകളുടെ ഡിജിറ്റല്‍വത്കരണം, ഡോക്ടര്‍മാരുടെ രജിസ്ട്രി, രാജ്യത്തെമ്പാടുമുള്ള ആരോഗ്യ സംവിധാനങ്ങളുടെ വിവരങ്ങള്‍ എന്നിവയടങ്ങുന്നതാണ് ഡിജിറ്റല്‍ ഹെല്‍ത്ത് മിഷന്‍ പദ്ധതി. ആഗസ്റ്റ് 15ന് സ്വാതന്ത്ര്യ ദിനത്തില്‍ പദ്ധതി പ്രഖ്യാപനം നടത്താനാണ് തീരുമാനം.

മേല്‍പറഞ്ഞവക്കു പുറമെ ഇ- ഫാര്‍മസി, ടെലിമെഡിസിന്‍ സര്‍വീസ് എന്നിവയും പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കും. ഇതിനായി ആപ്പ് സംവിധാനിക്കാനും ആലോചിക്കുന്നുണ്ട്. ഓരോ വ്യക്തിയുടെയും സമ്മതത്തോടെ മാത്രമേ ആരോഗ്യ രേഖകള്‍ കൈമാറുകയുള്ളൂ. അതാത് ആശുപത്രികളും ഡോക്ടര്‍മാരുമായിരിക്കും ആരോഗ്യ വിവരങ്ങള്‍ ആപ്പുമായി പങ്കുവെക്കുക.