Connect with us

National

കര്‍ണാടകയിലും തമിഴ്‌നാട്ടിലും പ്രതിദിന രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധന

Published

|

Last Updated

ന്യൂഡല്‍ഹി | കര്‍ണാടകയിലും തമിഴ്‌നാട്ടിലും ഇന്നലെ മാത്രം റിപ്പോര്‍ട്ട് ചെയ്തത് അയ്യായിരത്തിലേറെ കൊവിഡ് കേസുകള്‍. കര്‍ണാടകയില്‍ ഇന്നലെ 5,172 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഏറ്റവും വലിയ പ്രതിദിന കണക്കാണിത്. ബെംഗളൂരുവില്‍ മാത്രം 1,852 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. കര്‍ണാടകയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 1,29,287 ഉയര്‍ന്നു.

നിലവില്‍ 73,218 പേരാണ് കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 98 പേര്‍ മരിച്ചു. ബെംഗളൂരുവില്‍ 27 പേരാണ് മരിച്ചത്. ഇതുവരെ 2,412 പേരാണ് കൊവിഡ് ബാധിച്ച് സംസ്ഥാനത്ത് മരിച്ചത്.

തമിഴ്‌നാട്ടില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 5,879 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 99 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. ആകെ കൊവിഡ് രോഗികളുടെ എണ്ണം ഇതോടെ 2,51,738 ഉയര്‍ന്നു. ഇതുവരെ 1,90,966 പേര്‍ക്കാണ് രോഗമുക്തി ഉണ്ടായത്. സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് ഇതുവരെ 4,034 പേര്‍ മരിച്ചു
അതേ സമയം രാജ്യത്ത് 24 മണിക്കൂറിനിടെ 57,117 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 764 പേര്‍ കൂടി മരിക്കുകയും ചെയ്തു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 16,95,988 ലെത്തി. 36511 പേരാണ് ഇതുവരെ മരിച്ചത്. ചികിത്സയില്‍ ഉള്ളത് 5,65,103 പേരാണ്. 10,94,371 പേര്‍ക്ക് രോഗം ഭേദമായി.

ഇന്നലെ മാത്രം രാജ്യത്ത് 5,25,689 പരിശോധനകള്‍ നടത്തി. ഇതോടെ രാജ്യത്ത് നടത്തിയ സാമ്പിള്‍ പരിശോധനകളുടെ എണ്ണം 1,93,58,659 ആയി. തുടര്‍ച്ചയായ മൂന്നാം ദിവസമാണ് പ്രതിദിന രോഗബാധ അരലക്ഷത്തിന് മുകളിലെത്തിയത്.

Latest