Connect with us

National

ഭൂമി പൂജ: സുരക്ഷക്ക് നിയോഗിക്കുന്ന പോലീസുകാര്‍ക്ക് കൊവിഡ് ടെസ്റ്റ് നടത്തും

Published

|

Last Updated

ലക്‌നൗ| അഞ്ചിന് നടക്കുന്ന രാം മന്ദിര്‍ ഭൂമി പൂജക്ക് മുന്നോടിയായുള്ള സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കി തുടങ്ങി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. ചടങ്ങില്‍ പങ്കെടുക്കുന്ന പ്രധാനമന്ത്രിയുടെ സുരക്ഷക്കായി നിയമിക്കുന്ന പോലീസുകാര്‍ക്ക് കൊവിഡ് പരിസോധന നടത്തും.

പരിശോധനാഫലം നെഗറ്റീവായ 45 വയസ്സില്‍ താഴെയുള്ളവരെ മാത്രമെ സുരക്ഷക്കായി നിയോഗിക്കുകയുള്ളുവെന്ന് യു പി സര്‍ക്കാര്‍ അറിയിച്ചു. സുരക്ഷാ സംവിധാനം ശക്തമാക്കുന്നതിന്റെ ഭാഗമായി അയോധ്യയില്‍ 35,000 പോലീസുകാരെ വിന്യസിക്കും. അയോധ്യയില്‍ സുരക്ഷക്കായി വിന്യസിക്കുന്ന പോലീസുകാരെ പരിശോധിക്കുന്ന നടപടി ആരംഭിച്ചു കഴിഞ്ഞതായും സര്‍ക്കാര്‍ പറഞ്ഞു.

അതേസമയം, ഭൂമിപൂജയില്‍ പ്രധാനമന്ത്രി പങ്കെടുക്കുന്നത് സംബന്ധിച്ച് ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം പ്രധാനമന്ത്രിയുടെ ഓഫീസ് നല്‍കിയിട്ടില്ല.

അതേസമയം, ഈ മാസം അഞ്ച് വരെ കൂട്ടംകൂടുന്നതിന് സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തി. അഞ്ച് പേരില്‍ കൂടുതല്‍ കൂട്ടം കൂടി നില്‍ക്കരുതെന്നും സര്‍ക്കാര്‍ അറിയിച്ചു. കൊവിഡ് മാനദണ്ഡമനുസരിച്ച് അഞ്ചിലധികം ആളുകളുടെ ഒത്ത് ചേരല്‍ അനുവദിക്കില്ലെന്ന് പോലീസ് പറഞ്ഞു.