Connect with us

National

ഇന്ത്യാ- മ്യാൻമർ അതിർത്തിയിൽ സംഘർഷം; മൂന്ന് സൈനികർ കൊല്ലപ്പെട്ടു

Published

|

Last Updated

ഇംഫാൽ| ഇംഫാലിന് തെക്ക് ചന്ദൽ ജില്ലയിലെ അതിർത്തിക്കടുത്ത് സൈനികരും കലാപകാരികളും തമ്മിലുണ്ടായ സംഘർഷത്തിൽ അസം റൈഫിൾസിലെ മൂന്ന് സൈനികർ കൊല്ലപ്പെട്ടു. അറ് പേർക്ക് പരുക്കേറ്റു. ഇന്നലെ രാത്രി ചന്ദൽ ജില്ലയിലെ സാജിക് തമ്പാക്കിലെ മ്യാൻമർ അതിർത്തിക്ക് സമീപം ഇംഫാലിൽ നിന്ന് 100 കിലോമീറ്റർ തെക്ക് ഭാഗത്തായിരുന്നു ആക്രമണം നടന്നത്.

ഖോംഗ്ടാലിലെ പട്രോളിംഗ് സ്ഥലത്ത് നിന്ന് മടങ്ങി വരുമ്പോഴായിരുന്നു സൈികർക്ക് നേരേ കലാപകാരികൾ വെടിവെച്ചത്. പരുക്കേറ്റവരെ ലൈമഖോംഗിലെ സൈനിക ആശുപത്രിയിലേക്ക് മാറ്റി.

---- facebook comment plugin here -----

Latest