Connect with us

National

കൊവിഡ് ഡ്യൂട്ടിയിലുള്ള ഡോക്ടർമാർക്ക് നൽകിയ ഭക്ഷണത്തിൽ പുഴുക്കളെന്ന് പരാതി

Published

|

Last Updated

ലഖ്‌നൗ| കൊവിഡ് ഡ്യൂട്ടിലുള്ള ഡോക്ടർമാർക്കും ആരോഗ്യ പ്രവർത്തകർക്കും നൽകിയ ഭക്ഷണത്തിൽ പുഴുക്കളെന്ന് പരാതി. ലഖ്‌നൗ ആശുപത്രിയിലെ ഡോക്ടർമാരും ആരോഗ്യ പ്രവർത്തകരുമാണ് ഭക്ഷണത്തിൽ പുഴുക്കളെ കണ്ടതിനെത്തുടർന്ന്  പ്രതിഷേധവുമായി രംഗത്തെത്തിയത്. പുഴുക്കൾ അടങ്ങിയ ഭക്ഷണത്തിന്റെ ഫോട്ടോയും ഇവർ പുറത്തുവിട്ടു. ഇവർക്ക് നൽകിയിട്ടുള്ള താമസ സൗകര്യവും മോശം അവസ്ഥയിലുള്ളതാണെന്ന പരാതിയും ഉയർന്നിട്ടുണ്ട്.

റെസിഡന്റ് ഡോക്ടർമാരും ക്ലിനിക്കൽ ഇതര ഉദ്യോഗസ്ഥരും നേരത്തേ പലതവണ ഭക്ഷണത്തെക്കുറിച്ച് പരാതി നൽകിയിരുന്നു. എന്നാൽ നടപടികളൊന്നും എടുത്തില്ല. ഇതേത്തുടർന്ന് കിംഗ് ജോർജ്ജ് മെഡിക്കൽ യൂണിവേഴ്‌സിറ്റിയിലെ (കെജിഎംയു) ഭക്ഷണത്തിലെ പുഴുക്കളുടെ ചിത്രങ്ങളും ഡോക്ടർമാർ സോഷ്യൽ മീഡിയയിൽ പങ്കിട്ടു. കോവിഡ് -19 ഡ്യൂട്ടിയിലുള്ള ഡോക്ടർമാർക്ക് മികച്ച സൗകര്യമൊരുക്കണമെന്ന് ആവശ്യപ്പെട്ട് റസിഡന്റ് ഡോക്ടർമാരുടെ സംഘം കെജിഎംയു വൈസ് ചാൻസലർക്ക് കത്ത് നൽകി.

ഭക്ഷണം പ്രധാനമാണ്. രോഗികൾ ആശുപത്രിയിൽ കഴിയുകയും ശരിയായ പോഷകാഹാരത്തിനായി ഭക്ഷണത്തെ ആശ്രയിക്കുകയും ചെയ്യുന്നതിനാൽ ഡോക്ടർമാർ 14 ദിവസത്തെ കോവിഡ് -19 ഡ്യൂട്ടിക്ക് ആശുപത്രികളിൽ കഴിയുകയാണ്. ഗുണനിലവാരമില്ലാത്ത ഭക്ഷണം എന്നാൽ മോശം ആരോഗ്യം എന്നാണ് അർത്ഥമാക്കുന്നത്, “”സർക്കാർ ഡോക്ടർമാരുടെ സംഘടനയായ പ്രൊവിൻഷ്യൽ മെഡിക്കൽ സർവീസസ് അസോസിയേഷൻ (പിഎംഎസ്എ) ജനറൽ സെക്രട്ടറി ഡോ. അമിത് സിംഗ് പറഞ്ഞു. അശ്രദ്ധയാണ് ഇതിന് കാരണമെന്നും നൽകിയ താമസ സ്ഥലത്ത് ഫാൻ പോലും പ്രവർത്തിക്കുന്നില്ലെന്നും ഡോക്ടർമാർ ആരോപിച്ചു.