National
കൊവിഡ് പകരാനുള്ള സാധ്യത കൂടുതൽ ; പുകവലിക്കാർക്ക് മുന്നറിയിപ്പുമായി ആരോഗ്യ മന്ത്രാലയം

ന്യൂഡൽഹി| പുകവലിക്കാർക്ക് ജാഗ്രതാ മുന്നറിയിപ്പുമായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. കൊവിഡ് വ്യാപന പശ്ചാത്തലത്തിൽ പുകവലിക്കുന്നതിലൂടെ കൈയ്യിൽ നിന്നും വൈറസ് വായിലേക്ക് കടക്കാനുള്ള സാധ്യത കൂടുതലാണെന്നാണ് മന്ത്രാലയം അറിയിച്ചിരിക്കുന്നത്. പുകവലിയിലൂടെ ശ്വാസകോശ സംബന്ധമായ അണുബാധകളും വൈറസ് ബാധിക്കാനുമുള്ള സാധ്യത വളരെകൂടുതലാണെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി.
പുകവലി ശ്വാസകോശത്തെ അക്രമിക്കുകയും ചെയ്യും. അതുകൊണ്ട് പുകവലിക്കാർക്ക് കൊവിഡിന്റെ കടുത്ത ലക്ഷങ്ങൾ ഉണ്ടാവുകയും മരിക്കാൻ സാധ്യത ഏറെയാണെന്നും വിദഗ്ദർ സ്ഥിരീകരിച്ചിട്ടുണ്ട്. കൊവിഡ് 19 മഹാമാരിയും ഇന്ത്യയിലെ പുകയില ഉപയോഗവും എന്ന പേരില്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണ് മന്ത്രാലയം മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് പുകവലിക്കാർക്ക് ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നൽകിയത്.
പുകവലിക്കാർക്കിടയിൽ കൊവിഡ് കൂടുതൽ ബാധിക്കാൻ സാധ്യതയുണ്ട്, കാരണം പുകവലിയിലൂടെ എന്നാൽ വിരലുകൾ ചുണ്ടുകളുമായി സമ്പർക്കം പുലർത്തുന്നു, ഇത് കൈയിൽ നിന്ന് വായിലേക്ക് വൈറസ് പകരാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു. വാട്ടർ പൈപ്പുകളോ ഹുക്കയോ ഉപയോഗിച്ചുള്ള പുക വലിയിലും ഈ സമ്പർക്ക സാധ്യതയുണ്ട്. ഇത് കൊവിഡിന്റെ പകർച്ചയിലേക്ക് നയിച്ചേക്കാം എന്നാണ് മന്ത്രാലയം അറിയിച്ചിരിക്കുന്നത്. പുകയില ഉപയോഗം ഗണ്യമായ അപകടസാധ്യത സൃഷ്ടിക്കുന്നു, കാരണം വൈറസ് പ്രാഥമികമായി ഉമിനീർ തുള്ളികളിലൂടെയോ അല്ലെങ്കിൽ മൂക്കിൽ നിന്ന് പുറന്തള്ളുന്നതിലൂടെയോ രോഗം ബാധിച്ച ഒരാൾക്ക് ചുമ അല്ലെങ്കിൽ തുമ്മൽ ഉണ്ടാകുമ്പോൾ അത് മറ്റുള്ളവരിലേക്കും വ്യാപിക്കുന്നു.
ഹൃദയ രോഗങ്ങൾ, ക്യാൻസർ, വിട്ടുമാറാത്ത ശ്വാസകോൾ രോഗങ്ങൾ, പ്രമേഹം എന്നീ രോഗങ്ങൾക്ക് പുകവലി കാരണമാകാറുണ്ട്. ഇവയ്ക്കുപുറമെ കൊവിഡ് കൂടി ബാധിച്ചാൽ അത് ഗുരുതരമായ മറ്റ് രോഗങ്ങൾക്ക് കാരണമാകും. പുകവലി ശ്വാസകോശത്തിന്റെ പ്രവർത്തനത്തെ തടസ്സപ്പെടുത്തുന്നു, അതുവഴി രോഗപ്രതിരോധ ശേഷി കുറയ്ക്കുകയും ശരീരത്തിന് വിവിധ രോഗങ്ങളെ പ്രതിരോധിക്കാൻ പ്രയാസമുണ്ടാക്കുകയും ചെയ്യുന്നു. പുകവലി, ഇ-സിഗരറ്റ്, പുകയില്ലാത്ത പുകയില, പാൻ മസാല തുടങ്ങിയ ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നത് കേടുപാടുകൾ കാരണം ശ്വാസകോശ സംബന്ധമായ അണുബാധകളുടെ അപകടസാധ്യതയും തീവ്രതയും വർദ്ധിപ്പിക്കും