Connect with us

Education

ഹയര്‍ സെക്കന്‍ഡറി ഒന്നാം വര്‍ഷ പരീക്ഷാ ഫലം പ്രഖ്യാപിച്ചു

Published

|

Last Updated

തിരുവനന്തപുരം | ഹയര്‍ സെക്കന്‍ഡറി ഒന്നാം വര്‍ഷ ഒന്നാം വര്‍ഷ പരീക്ഷകളുടെ ഫലം പ്രഖ്യാപിച്ചു.
http://www.keralaresults.nic.in/ എന്ന വെബ് സൈറ്റിലെ DHSE FIRST YEAR EXAM RESULTS – 2020, Higher Secondary Examination (NSQF) FIRST YEAR – 2020, VHSE FIRST YEAR EXAM RESULTS – 2020 എന്നീ ലിങ്കുകളില്‍ പരീക്ഷാ ഫലം ലഭ്യമാകും. സ്‌കൂള്‍ തിരിച്ചുള്ള പരീക്ഷാ ഫലവും ലഭ്യമാണ്. അതിന് സ്‌കൂള്‍ കോഡ് ആവശ്യമായി വരും.

നാലര ലക്ഷത്തോളം വിദ്യാര്‍ഥികളാണ് റെഗുലര്‍, ഓപ്പണ്‍ സ്‌കൂള്‍, ടെക്നിക്കല്‍, ആര്‍ട്ട്, വൊക്കേഷണല്‍ വിഭാഗങ്ങളിലായി പരീക്ഷ എഴുതിയത്. ഒന്നാം വര്‍ഷ പരീക്ഷക്ക് ജയപരാജയങ്ങളില്ല. രണ്ടു വര്‍ഷങ്ങളിലെ മാര്‍ക്ക് ഒന്നിച്ചാണ് പ്ലസ് ടുവിന് പരിഗണിക്കുക.

Latest