Connect with us

International

സൗത്ത് ഫ്‌ളോറിഡയില്‍ മലയാളി നഴ്‌സ് കുത്തേറ്റു മരിച്ചു; ഭര്‍ത്താവ് പിടിയില്‍

Published

|

Last Updated

ഫ്‌ളോറിഡ | അമേരിക്കയിലെ സൗത്ത് ഫ്‌ളോറിഡയില്‍ മലയാളി നഴ്‌സ് ഭര്‍ത്താവിന്റെ കുത്തേറ്റു മരിച്ചു. കോട്ടയം സ്വദേശി മെറിന്‍ ജോയിയാണ് മരിച്ചത്. സംഭവത്തില്‍ ഭര്‍ത്താവ് ഫിലിപ്പ് മാത്യുവിനെ പോലീസ് അറസ്റ്റു ചെയ്തു. ചൊവ്വാഴ്ച രാവിലെ ഏഴരയോടെയാണ് സംഭവം. മെറിനെ 17 തവണ കുത്തിയ ശേഷം ശരീരത്തിലൂടെ വാഹനം കയറ്റിയിറക്കി.

സൗത്ത് ഫ്‌ളോറിഡയിലെ ക്ലോറല്‍ സ്പ്രിംഗ്‌സിലുള്ള ബ്രോവാഡ് ഹെല്‍ത്ത് ഹോസ്പിറ്റലിലെ നഴ്‌സായിരുന്നു മെറിന്‍. നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്കു മടങ്ങാന്‍ പാര്‍ക്കിംഗ് ലോട്ടില്‍ എത്തിയപ്പോഴാണ് ഭര്‍ത്താവിന്റെ ക്രൂരമായ ആക്രമണത്തിന് മെറിന്‍ ഇരയായത്. ദമ്പതികള്‍ രണ്ടു വര്‍ഷത്തോളമായി അകന്നു കഴിയുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.