Kerala
സ്വര്‍ണക്കടത്തു കേസ്: ചോദ്യം ചെയ്യലിന് ശിവശങ്കര്‍ എന്‍ ഐ എ ഓഫീസില്‍ ഹാജരായി

കൊച്ചി | നയതന്ത്ര ചാനല്‍ വഴിയുള്ള സ്വര്‍ണക്കടത്തു കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ ചോദ്യം ചെയ്യലിനെ അഭിമുഖീകരിക്കുന്നതിനായി എന്‍ ഐ എയുടെ കൊച്ചി ഓഫീസിലെത്തി. എന്‍ ഐ എ സംഘവും ഇവിടെ എത്തിയിട്ടുണ്ട്. പുലര്‍ച്ചെ നാലരയോടെയാണ് ശിവശങ്കര്‍ തിരുവനന്തപുരം പൂജപ്പുരയിലെ വീട്ടില്‍ നിന്ന് കൊച്ചിയിലേക്ക് പുറപ്പെട്ടത്. രാവിലെ 9.15ഓടെ എന്‍ ഐ എ ഓഫീസില്‍ എത്തുകയായിരുന്നു.
ചോദ്യം ചെയ്യലിനു ശേഷം ശിവശങ്കറിനെ വിട്ടയക്കുമെന്നാണ് സൂചന. കൂടുതല്‍ തെളിവുകള്‍ ശേഖരിച്ച ശേഷം വീണ്ടും ചോദ്യം ചെയ്യലിന് വിധേയമാക്കാനും സാധ്യതയുണ്ട്. കള്ളക്കടത്തില്‍ പങ്കോ അറിവോ ഉണ്ടെന്ന് ബോധ്യപ്പെട്ടാല്‍ നടപടി സ്വീകരിക്കും. സ്വപ്നയും ശിവശങ്കറും തമ്മിലുള്ള സാമ്പത്തിക ഇടപാടുകളാണ് അന്വേഷണ സംഘം പ്രധാനമായും പരിശോധിക്കുന്നത്.
ഇക്കഴിഞ്ഞ 23ന് ശിവശങ്കറിനെ എന്‍ ഐ എ അഞ്ചു മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു. കസ്റ്റംസും നേരത്തെ ചോദ്യം ചെയ്യലിന് വിധേയനാക്കിയിരുന്നു. ഒമ്പതു മണിക്കൂറാണ് ചോദ്യം ചെയ്യല്‍ നീണ്ടത്.