Connect with us

Gulf

അമേരിക്കന്‍ മലയാളി വിദ്യാര്‍ത്ഥികള്‍ക്ക് അഭിമാനമായി മഷൂര്‍ അല്‍ അഹമ്മദിന്റെ പ്രസംഗം

Published

|

Last Updated

അറ്റ്ലാന്റ  (യുഎസ് ) | അമേരിക്കന്‍ മലയാളി വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ അഭിമാനമായി മഷൂര്‍ അല്‍ അഹമ്മദിന്റെ പ്രസംഗം. അറ്റ്‌ലാന്റയിലെ സ്‌പ്രേബെറി ഹൈസ്‌കൂളിലെ 2020 ക്ലാസിന്റെ ഗ്രാജുവേഷന്‍ ചടങ്ങിലാണ് പതിനെട്ടു വയസുമാത്രം പ്രായമുള്ള മഷൂറിന്റെ പ്രസംഗം നടന്നത്.

1987 ല്‍ വിന്‍സ്റ്റന്‍ ചര്‍ച്ചില്‍ തന്റെ The Scaffolding of rhetoric എന്ന ലേഖനത്തില്‍ മനുഷ്യദൈവം നല്‍കിയ കഴിവുകളില്‍ വെച്ച് ഏറ്റവും മികച്ചത് പ്രസംഗ പാടവമാണെന്ന് പറയുന്നുണ്ട്. ഈ പ്രശസ്ത വാക്യങ്ങള്‍ അനുസ്മരിക്കുംവിധമാണ് മഷൂര്‍ അല്‍ അഹമ്മദ് തന്റെ പ്രസംഗം അവതരിപ്പിച്ചത്.

ഈ വിദ്യാലയത്തിലെ മികച്ച വിദ്യാര്‍ത്ഥി പുരസ്‌കാരവും ഉപരിപഠനത്തിനായി സ്‌കോളര്‍ഷിപ്പും നേടിയ മഷൂറിന സ്‌കൂള്‍ അധികൃതരുടെ പ്രത്യേക അഭിനന്ദനവും തേടിയെത്തി.

2015ല്‍ ദുബൈയില്‍ നിന്നും തന്റെ കുടുംബത്തോടൊപ്പം അമേരിക്കയിലെത്തിയ മഷൂര്‍ വളരെ ചുരുങ്ങിയ കാലയളവില്‍ പുതിയ സാഹചര്യങ്ങളോട് പൊരുത്തപ്പെടുകയും സഹപാഠികള്‍ക്കിടയില്‍ പൊതുസമ്മതനാവുകയും ചെയ്തു. ക്ലാസ് ഓഫ് 2020 ലൂടെ സല്യൂട്ടറ്റോറിയന്‍ ആയ മഷൂര്‍ അമേരിക്കയില്‍ ജീവിക്കുന്ന ന്യൂനപക്ഷ സമൂഹത്തിന്റെ പൊതുശബ്ദമാണ് തന്റെ വാക്കുകളി്‌ലൂടെ സദസ്യരിലേക്കെത്തിച്ചത്. 2020 എന്നവര്‍ഷം ഏവരേയും അന്ധകാരത്തിലൂടെയും ദുരന്തത്തിലൂടെയും കൊണ്ടുപോകുമ്പോഴും തന്റെ സതീര്‍ത്ഥ്യന്‍ അതിനെ പക്വതയോടെയും ശക്തിയോടെയും അതിജീവിച്ചതായി മഷൂര്‍ അനുസ്മരിച്ചു.

കുറച്ചുമാസങ്ങളായി ക്ലാസില്‍ പോകാന്‍ പറ്റാതയപ്പോള്‍ തങ്ങളുടെ 12 വര്‍ഷത്തെ കഠിനാധ്വാനം നിഷ്ഫലമാകുമോ എന്നു പലര്‍ക്കും ആശങ്കയുണ്ടാക്കിയെങ്കിലും ഏതു ദുരന്തവും മനുഷ്യന്‍ അതിജീവിക്കും എന്നുതന്നെയാണ് ചരിത്രം തെളിയിരിക്കുന്നതെന്നും ഏത് പ്രതിസന്ധികളേയും നേരിടാന്‍ ഒരുമിച്ചു ഒറ്റക്കെട്ടായി നില്‍ക്കണമെന്നും മഷൂര്‍ പറഞ്ഞു.

കഴിഞ്ഞ കുറച്ചു കാലങ്ങളായി വ്യക്തി സ്വാതന്ത്ര്യത്തിനും സമത്വത്തിനും വേണ്ടി ഈ മഹാമാരിക്കിടയിലും ജനങ്ങള്‍ നടത്തുന്ന പോരാട്ടങ്ങളെയും മറ്റും തന്റെ വാക്കുകളിലൂടെ മഷൂര്‍ ഓര്‍മ്മപ്പെടുത്തി. ന്യൂനപക്ഷം എന്ന നിലയ്ക്ക് ഇന്ത്യയില്‍ നിന്നുള്ള ഒരു മുസ്ലിമായ തനിക്ക് ഈ വേദിയില്‍ ഇത്തരമൊരു പ്രഭാഷണം നടത്താന്‍ പ്രചോദനവും അവസരവും തന്നത് മാര്‍ട്ടിന്‍ ലൂതര്‍കിംഗ് പോലെയുള്ള നേതാക്കളുടെ സമരഫലമാണെന്നും അനുസ്മരിച്ചു കൊണ്ട് തന്റെ പ്രസംഗം അവസാനിപ്പിച്ചപ്പോള്‍ വിദ്യാര്‍ത്ഥികളുടെ അധ്യാപകരുടെയും ആര്‍പ്പുവിളികളും കൈയ്യടികളുമാണ് ലഭിച്ചത്.

അറ്റ്‌ലാന്റയിലെ കോബ്കൗണ്ടിയിലെ നാഷണല്‍ ഹോണര്‍ സൊസൈറ്റിയുടെ സെക്രട്ടറിയായും മഷൂര്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. യൂണിവേഴ്‌സിറ്റി ഓഫ് ജോര്‍ജിയയുടെ പ്ലാന്റ് ആന്റ് സോയില്‍ പ്രോജക്ടില്‍ രണ്ടാം സ്ഥാനവും നേടിയിട്ടുണ്ട്. ന്യൂറോസയന്‍സില്‍ ഉപരിപഠനത്തിനായി ജോര്‍ജിയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ പ്രവേശനം ലഭിച്ചിരിക്കുകയാണ്.

കാസറഗോഡ്‌ ഉദുമ ആറാട്ട്കടവ് സ്വദേശിയും ഇപ്പോള്‍ മാരിയെറ്റയില്‍ താമസക്കാരുമായ അബ്ദുല്‍സലാം, നൂര്‍ജഹാന്‍ കല്ലട്ര ദമ്പതികളുടെ മകനാണ് മഷൂര്‍. മസൂദ്‌, മിന എന്നിവര്‍ സഹോദരങ്ങളാണ്.

---- facebook comment plugin here -----

Latest