Connect with us

Covid19

കാസര്‍കോട്ട് പാമ്പുകടിയേറ്റ് ആശുപത്രിയില്‍ എത്തിച്ച ഒന്നര വയസ്സുകാരിക്ക് കൊവിഡ്

Published

|

Last Updated

കാസര്‍കോട് | കാസര്‍കോട്ട് രാജപുരത്ത് പാമ്പുകടിയേറ്റ് ആശുപത്രിയിലെത്തിച്ച ഒന്നരവയസുകാരിക്ക് കോവിഡ് സ്ഥിരീകരിച്ചു. പാണത്തൂര്‍ വട്ടക്കയത്ത് നിരീക്ഷണത്തില്‍ കഴിയുന്ന ബീഹാരി ദമ്പതികളുടെ മകള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. മൂന്ന് ദിവസം മുമ്പാണ് കുട്ടിയെ പാമ്പുകടിയേറ്റ നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

കുട്ടിയുടെ മാതാപിതാക്കള്‍ ജൂലൈ 16 മുതല്‍ കോറന്റീനിലാണ്. ഇതുമൂലം പാമ്പുകടിയേറ്റ കുഞ്ഞിനെ ആശുപത്രിയില്‍ എത്തിക്കാന്‍ ഇവര്‍ക്ക് സാധിച്ചില്ല. ഒടുവില്‍ അയല്‍വായിയാണ് ജിനില്‍ മാത്യുവാണ് കുട്ടിയെ ആംബുലന്‍സ് വിളിച്ച് പരിയാരം മെഡിക്കല്‍ കോളജില്‍ എത്തിച്ചത്.

ആശുപത്രിയില്‍ കുട്ടിയെ കൊവിഡ് പരിശോധന നടത്തിയപ്പോഴാണ് രോഗം സ്ഥിരീകരിച്ചത്. ഇതേ തുടര്‍ന്ന് കുഞ്ഞിനെ ആശുപത്രിയിലെത്തിച്ച ജിനിലും ക്വാറന്റീനില്‍ പോയി.

Latest