Connect with us

Kerala

ബലിയറുക്കുന്നവര്‍ക്ക് കൊവിഡ് പരിശോധന വേണ്ട; മുന്‍കരുതലെടുക്കണം

Published

|

Last Updated

തിരുവനന്തപുരം | ബലിപെരുന്നാളിനോടുബന്ധിച്ച് നടത്തുന്ന ബലികര്‍മങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് കൊവിഡ് പരിശോധന നിര്‍ബന്ധമായി നടത്തേണ്ടതില്ലെന്നും എന്നാല്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് കര്‍ശനമായ മുന്‍കരുതലുകളെടുക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. കൊവിഡ് അവലോകനത്തിന് ശേഷം മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ബലിപെരുന്നാള്‍ ആഘോഷം സംബന്ധിച്ച ആലോചനകള്‍ക്കായി കഴിഞ്ഞ ദിവസം മുഖ്യമന്ത്രി മുസ്‌ലിം നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. യോഗത്തില്‍ ഈദ്ഗാഹുകള്‍ ഒഴിവാക്കി പെരുന്നാള്‍ നിസ്‌കാരം പള്ളികളില്‍ മാത്രം നിര്‍വഹിക്കാനും നിയന്ത്രണങ്ങളോടെ ആഘോഷം നടത്താനും ധാരണയായിരുന്നു. കൂട്ടത്തില്‍ ബലികര്‍മങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ കൊവിഡ് പരിശോധന നടത്തണമെന്ന നിര്‍ദേശവും ഉയര്‍ന്നിരുന്നു. എന്നാല്‍ ഇക്കാര്യത്തിലെ പ്രായോഗിക ബുദ്ധിമുട്ടുകള്‍ പരിഗണിച്ചാണ് നിര്‍ബന്ധ പരിശോധന ഒഴിവാക്കാനും കര്‍ശനമായ മുന്‍കരുതല്‍ സ്വീകരിക്കാനും നിര്‍ദേശിച്ചിരിക്കുന്നത്.