Covid19
കോണ്‍ഗ്രസ് നേതാവിന്റെ മകന്റെ വിവാഹത്തില്‍ പങ്കെടുത്ത നൂറോളം പേര്‍ കൊവിഡ് നിരീക്ഷണത്തില്‍

പാലക്കാട് | ചെര്‍പ്പുളശ്ശേരി ചളവറയിലെ കോണ്‍ഗ്രസ് നേതാവിന് കൊവിഡ് സ്ഥിരീകരിച്ചതോടെ ഇയാളുടെ മകന്റെ വിവാഹച്ചടങ്ങില്‍ പങ്കെടുത്തിരുന്ന നൂറോളം പേര്‍ നിരീക്ഷണത്തില്‍. ചളവറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റും രണ്ട് അംഗങ്ങളും വിവിധ കക്ഷിനേതാക്കളും നിരീക്ഷണത്തില്‍ ഉള്‍പ്പെടും.
ഈ മാസം 18നായിരുന്നു കോണ്‍ഗ്രസ് നേതാവിന്റെ മകന്റെ വിവാഹം. വിവാഹപ്പന്തല്‍ ഒരുക്കാനെത്തിയ നെല്ലായ സ്വദേശിയായ തൊഴിലാളിക്ക് കൊവിഡ് സ്ഥിരീകരിച്ചു. പിന്നാലെ നടത്തിയ പരിശോധനയില്‍ കോണ്‍ഗ്രസ് നേതാവിനും രോഗം സ്ഥിരീകരിച്ചു. ഇതേത്തുടര്‍ന്നാണ് ആരോഗ്യവകുപ്പിന്റെ നിര്‍ദേശപ്രകാരം പഞ്ചായത്ത് പ്രസിഡന്റും മൂന്ന്, ആറ് വാര്‍ഡംഗങ്ങളും ഉള്‍പ്പെടെ വിവാഹത്തില്‍ പങ്കെടുത്ത നൂറോളംപേര്‍ ഹോം ക്വാറന്റീനില്‍ പ്രവേശിച്ചത്. പ്രദേശത്ത് നാളെ പ്രാഥമിക സമ്പര്‍ക്കത്തില്‍പ്പെട്ടവര്‍ക്കായി ആന്റിജന്‍ പരിശോധന നടക്കും.
---- facebook comment plugin here -----