Covid19
മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ പി എക്ക് കൊവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം | മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ പേഴ്‌സണല്‍ സ്റ്റാഫിന് കൊവിഡ് രോഗബാധ സ്ഥിരീകരിച്ചു. കാസര്‍ഗോഡ് സ്വദേശിയായ പേഴ്‌സണല്‍ സ്റ്റാഫിന് ആന്റിജന്‍ പരിശോധനയിലാണ് രോഗബാധ സ്ഥിരീകരിച്ചത്.
പരിയാരം മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുന്ന ഇദ്ദേഹത്തിന്റെ ബന്ധുവിനു കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇയാളുമായുള്ള സമ്പര്‍ക്കമാണ് പിഎക്ക് രോഗകാരണമെന്നാണ് നിഗമനം.
അജാനൂര്‍ പഞ്ചായത്ത് സ്വദേശിയായ പി എ കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് തിരുവനന്തപുരത്തേക്കു പോയിരുന്നില്ല. രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഇദ്ദേഹത്തിന്റെ ബന്ധുക്കളും അടുത്തിടപഴകിയവരും നിരീക്ഷണത്തില്‍ പ്രവേശിച്ചു.
---- facebook comment plugin here -----