Connect with us

Kasargod

കാസര്‍കോട്ട് 16കാരിക്ക് പീഡനം; പിതാവടക്കം നാല് പേര്‍ അറസ്റ്റില്‍

Published

|

Last Updated

കാസര്‍കോട് | കാസര്‍കോട് നീലേശ്വരത്ത് 16കാരിക്ക് പീഡനം. പരാതിയില്‍ പിതാവ് ഉള്‍പ്പെടെ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു. പിടിയിലായവരില്‍ ഒരാള്‍ 17കാരനാണ്. മുഹമ്മദ് റിയാസ് (20), പി പി മുഹമ്മദലി (21) എന്നിവരാണ് പിടിയിലായ മറ്റുള്ളവര്‍. പിതാവിനെതിരെ പ്രകൃതിവിരുദ്ധ പീഡനത്തിന് മറ്റ്‌ നാല് കേസുകളുണ്ട്.

പീഡന വിവരം അറിഞ്ഞിട്ടും മൂടിവെച്ചതിന് മാതാവിനെതിരെയും കേസെടുത്തിട്ടുണ്ട്. മൊത്തം എട്ട് പേര്‍ക്കെതിരെയാണ് കേസ്. എട്ടാം ക്ലാസ് മുതല്‍ പെണ്‍കുട്ടിയെ പിതാവ് വീട്ടില്‍ വെച്ച് നിരന്തരം പീഡിപ്പിക്കാറുണ്ടെന്ന് പരാതിയില്‍ പറയുന്നു.

വൈദ്യ പരിശോധനക്കു ശേഷം ഹോസ്ദുര്‍ഗ് മജിസ്‌ട്രേറ്റ് മുമ്പാകെ പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. ബലാത്സംഗം, പ്രകൃതിവിരുദ്ധ പീഡനം, സ്ത്രീത്വത്തെ അപമാനിക്കല്‍ എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് പോക്‌സോ നിയമപ്രകാരം കേസെടുത്തത്. ഹോസ്ദുര്‍ഗ് കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.