Connect with us

National

ബംഗാള്‍ ഗവര്‍ണര്‍ അമിത് ഷായുമായി കൂടികാഴ്ച നടത്തി

Published

|

Last Updated

ന്യൂഡല്‍ഹി| പശ്ചിമബംഗാള്‍ ഗവര്‍ണര്‍ ജഗദീപ് ധന്‍ക്കര്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടികാഴ്ച നടത്തി. സംസ്ഥാനത്തെ ആശങ്കാജനകമായ സാഹചര്യത്തെ കുറിച്ച് ഇരുവരും ചര്‍ച്ച ചെയ്തു.

ബംഗാളിലെ രാഷട്രീയ സ്ഥിതിഗതികള്‍, ക്രമസമാധാന നില, കൊവിഡ് സംബന്ധമായ വിഷയങ്ങള്‍ തുടങ്ങിയവ അമിത് ഷായെ ഗവര്‍ണര്‍ അറിയിച്ചതായും ഔദ്യോഗിക വൃത്തങ്ങള്‍ പറഞ്ഞു.

ബംഗാളിലെ അസാധാരണ സാഹചര്യത്തെ കുറിച്ച് അമിത് ഷായുമായി ചര്‍ച്ച നടത്തിയതായി ഗവര്‍ണര്‍ കൂടികാഴ്ചക്ക് ശേഷം ട്വീറ്റ് ചെയ്തു. ബംഗാളിലെ ജനങ്ങളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുയാണ് തന്റെ ലക്ഷ്യമെന്നും അത് മാത്രമാണ് മനസ്സിലെന്നും അദ്ദേഹം പറഞ്ഞു.

Latest