Covid19
ഇടുക്കിയിലെ രാജാക്കാട് കൊവിഡ് സാമൂഹിക വ്യാപനത്തിന്റെ വക്കില്‍

ഇടുക്കി | ഇടുക്കിയിലെ രാജാക്കാട് കൊവിഡ് സാമൂഹിക വ്യാപനത്തിന്റെ വക്കില്‍. ഇവിടെ ഞായറാഴ്ച അഞ്ചു പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതോടെ കൊവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 36 ആയി. പ്രദേശത്ത് സമ്പര്‍ക്ക രോഗികളുടെയും ഉറവിടമറിയാത്ത രോഗികളുടെയും എണ്ണം ദിവസേന കൂടിവരുന്ന സാഹചര്യത്തില്‍ പരിശോധനകളുടെ എണ്ണം വര്‍ധിപ്പിക്കണമെന്ന് ആവശ്യമുയര്‍ന്നിട്ടുണ്ട്.
ഇടുക്കിയിലെ ഏക ക്ലസ്റ്ററായ രാജാക്കാട്ടില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായവരാണ് ഏറിയ പങ്കും. എന്‍ ആര്‍ സിറ്റി സ്വദേശിയായ ഒരു വീട്ടമ്മ മരിക്കുകയും ചെയ്തു.
ഉറവിടമറിയാത്ത രോഗികളുടെ എണ്ണം വര്‍ധിക്കുന്നതാണ് ഏറ്റവുമധികം ആശങ്കക്കിടയാക്കുന്നത്. തമിഴ്‌നാട്ടില്‍ നിന്ന് അനധികൃതമായി നിരവധി പേര്‍ രാജാക്കാട്ട് എത്തിയിട്ടുണ്ട്. ഇതു കണക്കിലെടുത്ത് മേഖലയില്‍ സമ്പൂര്‍ണ പരിശോധന നടത്തേണ്ട സാഹചര്യമാണുള്ളത്.രാജാക്കാട് പഞ്ചായത്തിലെ ആറ് വാര്‍ഡുകളില്‍ ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. മറ്റ് വാര്‍ഡുകള്‍ കടുത്ത നിയന്ത്രണങ്ങള്‍ക്കു കീഴിലുമാണ്.