International
അഴിമതി: ഇസ്‌റാഈല്‍ പ്രധാനമന്ത്രി നെതന്യാഹുവിനെതിരെ വിചാരണ പുനരാരംഭിച്ചു

ടെല്‍ അവീവ് | അഴിമതിക്കേസില്‍ ഇസ്‌റാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെതിരെ വിചാരണ പുനരാരംഭിച്ചു. രണ്ട് മാസത്തിന് ശേഷമാണ് ജറുസലം ജില്ലാ കോടതി ഞായറാഴ്ച വിചാരണ പുനരാരംഭിച്ചത്.
നെതന്യാഹുവിനെതിരെ വിചാരണ നടത്തണമെന്ന് കഴിഞ്ഞ മെയ് മാസം കോടതി ഉത്തരവിട്ടിരുന്നു. തട്ടിപ്പ്, വിശ്വാസ വഞ്ചന, കൈക്കൂലി സ്വീകരിക്കല്‍ അടക്കമുള്ള കുറ്റങ്ങളാണ് 70കാരനായ നെതന്യാഹുവിനെതിരെ ചുമത്തിയത്. കോടിപതികളായ സുഹൃത്തുക്കളില്‍ നിന്ന് ആഡംബര സമ്മാനങ്ങള്‍ സ്വീകരിച്ച് സഹായങ്ങള്‍ ചെയ്തുകൊടുത്തതിനെ തുടര്‍ന്നാണ് കേസ്.
പ്രധാനമന്ത്രി പദവിയിലിരിക്കെ വിചാരണ നേരിടേണ്ടി വരുന്ന ഇസ്‌റാഈലിലെ ആദ്യ ഭരണാധികാരിയാണ് നെതന്യാഹു. കൈക്കൂലി വാങ്ങിയെന്ന് തെളിഞ്ഞാല്‍ പത്ത് വര്‍ഷവും തട്ടിപ്പിനും വിശ്വാസ വഞ്ചനക്കും മൂന്ന് വര്‍ഷവും ജയിലില്‍ കിടക്കേണ്ടി വരും നെതന്യാഹുവിന്.
---- facebook comment plugin here -----