National
കുടിയേറ്റ തൊഴിലാളികള്‍ ജോലിസ്ഥലത്തേക്ക് മടങ്ങി തുടങ്ങി

ന്യൂഡല്‍ഹി| കൊവിഡ് മഹാമാരി പടര്‍ന്ന് പിടിച്ചതിനെ തുടര്‍ന്ന് സര്‍ക്കാര്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ സ്വദേശത്തേക്ക് മടങ്ങിയ കുടിയേറ്റ തൊഴിലാളികള്‍ ജോലി സ്ഥലത്തേക്ക് മടങ്ങുന്നു.
രാജ്യം ഇപ്പോഴും ഭാഗിക ലോക്ക്ഡൗണിലാണെങ്കിലും നിര്‍ത്തിവെച്ച പല പദ്ധതികളും പുനരാരംഭിച്ചിട്ടുണ്ട്. എന്നാല്‍ ഭൂരിഭാഗം തൊഴിലാളികളും മടങ്ങിയെത്താതിനാല്‍ ജോലികള്‍ പൂര്‍ണമായും ആരംഭിക്കാനായിട്ടില്ല. തൊഴിലാളികള്‍ തിരിച്ചുപോയതടെ വലിയ പദ്ധതികള്‍ നടപ്പാക്കാന്‍ കഴിയാത്തത് പല സ്ഥാപനങ്ങള്‍ക്കും വന്‍ നഷ്ടം വരുത്തിയിരുന്നു.
ചത്തീസ്ഗഡ്,ഉത്തര്‍പ്രദേശ്,ബീഹാര്‍,പശ്ചിമബംഗാള്‍,ഒഡീഷ,ഝാര്‍ഖണ്ഡ്, രാജസ്ഥാന്‍, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങള്‍ തൊഴിലാളികളെ മടക്കികൊണ്ടുവരാനുള്ള ശ്രമത്തിലാണ്. മെട്രോ പദ്ധതി പൂര്‍ത്തിയാക്കുന്നതിനായി എന്‍ജീനീയറിംഗ് സ്ഥാപനങ്ങള്‍ 1000ത്തോളം തൊഴിലാളികളെ മുംബൈയില്‍ മടക്കികൊണ്ടുവന്നതായി മെട്രോപോളിറ്റന്‍ റിജ്യണ്‍ ഡെവലപ്‌മെന്റ് അതോറിറ്റി പറഞ്ഞു.
റിയല്‍ എസ്റ്റേറ്റ് ബിസിനസുകാരും തങ്ങളുടെ തൊഴിലാളികളെ മടക്കി കൊണ്ടുവരാനുള്ള തയ്യാറെടുപ്പിലാണ്. ജോലി ആവശ്യമുള്ളതിനാല്‍ തൊഴിലാളികള്‍ മടങ്ങിവരുന്നു. സാധരണയായി ഈ സമയം നാട്ടില്‍ വിശേഷചടങ്ങള്‍ നടക്കുന്നതാണ്. ഇതിന് പങ്കെടുക്കാനായി പോകാറുണ്ട്. എന്നാല്‍ ഇന്നത്തെ സാഹചര്യത്തില്‍ അതിന് കഴിയുന്നില്ലെന്നും അവര്‍ മടങ്ങിവരികയാണ് ചെയ്യുന്നതെന്നും ലേബര്‍ കോണ്‍ട്രാക്ടര്‍ പറയുന്നു. ചിലര്‍ ട്രെയിനുകളിലാണ് മടങ്ങിവരുന്നത്. മറ്റുള്ളവരെ കരാറുകാര്‍ കൊണ്ടുവരികയാണെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
പ്രത്യേക ശ്രമിക് ട്രെയിനിലൂടെ 50 ലക്ഷം കുടിയേറ്റക്കാരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ എത്തിച്ചതായി ഇന്ത്യന്‍ റെയില്‍വേ പറയുന്നു. അതേസമയം, ചില സംസ്ഥാനങ്ങള്‍ വിവധ മേഖലകളിലെ ജോലിക്ക് സ്വദേശികളെ ഉപയോഗപ്പെടുത്തി തുടങ്ങിയിട്ടുണ്ട്.