Covid19
ഹിമാചല്‍ ഗവര്‍ണറെ സന്ദര്‍ശിക്കണമെങ്കില്‍ ഇനി കൊവിഡ് നെഗറ്റീവ് റിപ്പോര്‍ട്ട് വേണം

ഷിംല| ഹിമാചല്‍ പ്രദേശ് ഗവര്‍ണര്‍ ബന്ദാരു ദത്താത്രേയുമായി കൂടികാഴ്ച നടത്താന്‍ ആഗ്രഹിക്കുന്നവര്‍ കൊവിഡ് നെഗറ്റീവ് റിപ്പോര്‍ട്ട് കയ്യില്‍ കരുതണമെന്ന് രാജ്ഭവന്‍ പുറത്തിറക്കിയ ഉത്തരവില്‍ അറിയിച്ചു.
ഗവര്‍ണറുടെ സെക്രട്ടറി രാകേഷ് കന്‍വാറാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്. കൊവിഡ് കേസ് വര്‍ധിക്കുന്നതിനെ തുടര്‍ന്ന് ഈ മാസം 21 വരെ സിര്‍മാര്‍ ജില്ലയില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു.
ഈ കാലയളവ് വരെ എല്ലാ കടകളും അടച്ചിടണമെന്ന് ജില്ലാ മജിസ്‌ട്രേറ്റ് ഉത്തരവിട്ടു. ഈ സമയത്ത് എല്ലാ സര്‍ക്കാര്‍ ഓഫീസുകളും ബേങ്കുകളും തുറന്ന് പ്രവര്‍ത്തിക്കുമെന്നും അറിയിച്ചു. ശനിയാഴ്ച മാത്രം ഹിമാചല്‍ പ്രദേശില്‍ 1,457 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.
---- facebook comment plugin here -----